സത്യം വിളിച്ചു പറയുന്നവരെ ഒറ്റപ്പെടുത്തുന്ന വ്യാജ കമ്മ്യൂണിസം: പു.ക.സ കാലഹരണപ്പെട്ടവരുടെ സംഘമെന്ന് ജോയ് മാത്യു

സത്യം വിളിച്ചു പറയുന്നവരെ ഒറ്റപ്പെടുത്തുന്ന വ്യാജ കമ്മ്യൂണിസം: പു.ക.സ കാലഹരണപ്പെട്ടവരുടെ സംഘമെന്ന് ജോയ് മാത്യു
Published on

നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണ ചടങ്ങില്‍ നിന്ന് പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) നടന്‍ ഹരീഷ് പേരടിയെ വിലക്കിയതില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളില്‍ ഒന്നാണ്. അതുകൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവര്‍ത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങില്‍ നിന്നും പു.കസ എന്ന പാര്‍ട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയതെന്ന് ജോയ് മാത്യു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യം വിളിച്ചു പറയുന്നവരെ, സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളില്‍ ഒന്നാണ്. അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവര്‍ത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങില്‍ നിന്നും പു .ക .സ എന്ന പാര്‍ട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത്.

പു.ക.സ എന്നാല്‍ 'പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം 'എന്നായതിനാല്‍ ഹരീഷ് സന്തോഷിക്കുക. സ്വന്തം തീര്‍ച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ്.

കോഴിക്കോട് വെച്ച് നടക്കാനിരുന്ന അനുസ്മരണ ചടങ്ങില്‍ നേരത്തെ തന്നെ ഹരീഷ് പേരടിയെ അതിഥിയായി ക്ഷണിച്ചിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്യാനിരുന്നത് ഹരീഷാണ്. എന്നാല്‍ ഉദ്ഘാടന ദിവസം സംഘാടകര്‍ ഹരീഷിനെ വിളിച്ച്, ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് പറയുകയായിരുന്നു. ഹരീഷ് പേരടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in