​ഗിരിയും ​ഗൗരിയും ഇനി തിയറ്ററുകളിലേക്ക്; ജോജു ജോർജ് ചിത്രം 'പണി' ഉടൻ തിയറ്ററുകളിൽ

​ഗിരിയും ​ഗൗരിയും ഇനി തിയറ്ററുകളിലേക്ക്; ജോജു ജോർജ് ചിത്രം 'പണി' ഉടൻ തിയറ്ററുകളിൽ
Published on

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പണി റിലീസിനൊരുങ്ങുന്നു. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ജോജു തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഒരു ത്രില്ലർ, റിവഞ്ച് ജോണറിൽ ആണ് ഒരുങ്ങുന്നത്. അഭിനയ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ ​ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത് ​ഗൗരി എന്ന കഥാപാത്രമായി അഭിനയ എത്തുന്നു. ഇരുകഥാപാത്രങ്ങളുടെയും സ്നേഹം വെളിവാക്കുന്ന ഫോട്ടോകളും അണിയറ പ്രവർത്തകർ ഇതിനകം പുറത്തു വിട്ടിട്ടുണ്ട്.

ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, റിനോഷ് ജോർജ്ജ്, ഇയാൻ & ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

വേണുവും ജിന്റോ ജോർജും ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയ്യുടെതാണ് സംഗീതം. സൗണ്ട് ഡിസൈൻ & സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനിങ്: സന്തോഷ് രാമൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ: ജയൻ നമ്പ്യാർ, മിക്സ്: എം ആർ രാധാകൃഷ്ണൻ, മേക്കപ്പ്: എം ജി റോഷൻ, സമീർ ഷാം, കോസ്റ്റ്യൂം: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റണ്ട്: ദിനേശ് സുബ്രായൻ, കൊറിയോഗ്രഫി: സന്ധ്യ മാസ്റ്റർ, ഷിജിത്, പാർവതി മേനോൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യു, അസ്സോസിയേറ്റ് ഡയറക്ടർ: രതീഷ് പിള്ള, സഫർ സനൽ, നിഷാദ് ഹസ്സൻ. വിതരണം: ആന്റോ ജോസഫ് ഫിലിം കമ്പനി. കോ-പ്രൊഡക്ഷൻ: വർക്കി ജോർജ്, എക്സിക്യൂടീവ്‌ പ്രൊഡ്യൂസർ: അഗ്നിവേശ് രഞ്ജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ, പിആർഒ: ശബരി വിഎഫ്എക്സ്: ലുമാ എഫ് എക്സ്, പ്രോമോ ഗ്രാഫിക്സ്: ശരത് വിനു, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: ഓൾഡ്മങ്ക്സ്

Related Stories

No stories found.
logo
The Cue
www.thecue.in