മലയാളത്തില്‍ നിര്‍മ്മാതാവായി ജോണ്‍ എബ്രഹാം; 'മൈക്ക്' ചിത്രീകരണം തുടങ്ങി

മലയാളത്തില്‍ നിര്‍മ്മാതാവായി ജോണ്‍ എബ്രഹാം; 'മൈക്ക്' ചിത്രീകരണം തുടങ്ങി
Published on

ബോളിവുഡ് താരം ജോണ്‍ എബ്രഹാം മലയാളത്തില്‍ നിര്‍മ്മാതാവാകുന്നു. 'മൈക്ക്' എന്നാണ് ചിത്രത്തിന്റെ പേര്. പുതുമുഖ താരമായ രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ നായകന്‍. ജോണ്‍ എബ്രഹാം എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ മലയാള സിനിമയാണ് മൈക്ക്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് മൈസൂരില്‍ ആരംഭിച്ചത്.

വിഷ്ണു ശിവപ്രസാദാണ് 'മൈക്കി'ന്റെ സംവിധായകന്‍. ചിത്രത്തില്‍ രഞ്ജിത്ത് സജീവനൊപ്പം അനശ്വര രാജന്‍,ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവരും അണിനിരക്കുന്നുണ്ട്. മൈസൂര്‍, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ആഷിഖ് അക്ബര്‍ അലി ചിത്രത്തിന്റെ രചയ്താവ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെയാണ് സിനിമ പറയുന്നത്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. കലാസംവിധാനം - രഞ്ജിത് കൊതേരി, മേക്കപ്പ് - റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം - സോണിയ സാന്‍ഡിയാവോ. ഡേവിസണ്‍ സി ജെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Related Stories

No stories found.
logo
The Cue
www.thecue.in