പ്രളയവും,മഴയും, നിപ്പയും പ്രതിസന്ധി തീര്‍ത്തപ്പോള്‍ റിലീസ് മാറ്റണോ എന്ന് പലരും ചോദിച്ചിരുന്ന ചിത്രമായിരുന്നു 'അബ്രഹാമിന്റെ സന്തതികള്‍' എന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്.
ദൈവവിശ്വാസം കൊണ്ടുള്ള ധൈര്യത്തിലാണ് നേരത്തെ നിശ്ചയിച്ച ജൂണ്‍ 16ന് തന്നെ മൂന്ന് വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തതെന്നും ജോബി ജോര്‍ജ്ജ്. 101 ശതമാനം ദൈവവിശ്വാസിയാണ് മമ്മുക്ക അതാണ് തങ്ങള്‍ക്കിടയിലെ ഒരുമയെന്നും ജോബി.
ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയില്‍ ഡെറിക് എബ്രഹാം എന്ന പൊലീസ് ഓഫീസറെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഹനീഫ് അദേനിയുടേതാണ് തിരക്കഥ.
ജോബി ജോര്‍ജ് പറയുന്നു
ജൂൺ 16, മൂന്ന് വർഷങ്ങൾ. അതേ മൂന്ന് കൊല്ലം മുൻപ് ഒരു ജൂൺ 16. പെരുമഴ, പ്രെളയം, നിപ്പ എന്ത് ചെയ്യണം. പലരും പറയുന്നു ഒന്ന് മാറ്റിവെച്ചാലോ റിലീസ് സ്കൂൾ തുറന്നിരിക്കുന്നു.15 രാത്രിയിൽ തനി കച്ചവടക്കാരനാണെങ്കിലും, എന്തോ എന്നെ ഇഷ്ടം ആണ് വിജിച്ചേട്ടന് (സെൻട്രൽ പിക്ചർ )വിജി ചേട്ടൻ വിളിക്കുന്നു. എടൊ ഈ സാഹചര്യത്തിൽ ഫുൾ പേജ് പരസ്യം വേണോ? 40ലക്ഷം മുടക്കണോ? ഞാൻ വേണം. ചേട്ടാ എന്റെ ഡെറിക് സർ നിറഞ്ഞ് നിൽക്കണം നാളെ പ്രഭാതത്തിൽ കേരളമുടനീളം. പിന്നെ കണ്ടത് ജൂൺ 16 മുതൽ നിറഞ്ഞും, നിവർന്നും നിൽക്കുന്ന കാഴ്ചയായിരുന്നു. ദൈവത്തിന് നന്ദി പ്രേക്ഷകർക്ക് നന്ദി ഒരായിരം നന്ദി ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്. എനിക്കറിയാവുന്ന മമ്മുക്ക 101% ദൈവവിശ്വാസിയാണ്. അതായിരിക്കാം ഞങ്ങൾക്കിടയിലെ ഒരുമയുടെ അല്ലായെങ്കിൽ വിജയത്തിന്റെ പ്രധാനകാരണം. എന്റെ ഓർമ്മകൾ ഉള്ളടിത്തോളം ഇതൊക്കെ സ്മരിച്ചുകൊണ്ടേയിരിക്കും. അപ്പോൾ ഇന്ന് ഇ പതിനാറാം തിയതി നമുക്ക് നീട്ടി ഒരു സല്യൂട്ട് നൽകാം നമ്മുടെ ഡെറിക് സാറിന് പിന്നെ കൂടെ നിന്നവർക്കെല്ലാം ഒരു ഉമ്മയും പിന്നെ ഒരു വലിയ സല്യൂട്ടും
ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ് ഉടമ ജോബി ജോര്‍ജ്ജ് ആണ് കസബ, വെയില്‍, ഷൈലോക്ക്, ജോ ആന്‍ഡ് ദ ബോയ്, കാവല്‍ എന്നീ സിനിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ആലോചനയിലുണ്ടെന്നും ജോബി ജോര്‍ജ്ജ് പറഞ്ഞിരുന്നു.