‘ജിയാ ഖാന്റെ ആത്മഹത്യയിലും സൽമാൻ ഖാന് പങ്ക്’; തെളിവുകളുമായി മാതാവ് റാബിയാ ഖാൻ
സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സല്‍മാന്‍ ഖാനെതിരെ വീണ്ടും പരാതിയുമായി അന്തരിച്ച നടി ജിയാ ഖാന്റെ മാതാവ് റാബിയാ ഖാൻ രം
ഗത്ത്. ജിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിസ്ഥാനത്ത് നിന്നിരുന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കാനുളള നീക്കം സൽമാന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നതാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സൽമാൻ തന്റെ സ്വാധീനം ഉപയോ
ഗിച്ച് കേസ് ഒതുക്കിയെന്നും റാബിയ പറയുന്നു. 2013 ലായിലായിരുന്നു ജിയയുടെ ആത്മഹത്യ. സുശാന്തിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ബോളിവുഡിൽ പലർക്കു നേരെയും ഉയർന്നുവന്ന ആരോപണങ്ങളാണ് ഇപ്പോൾ സൽമാൽ ഖാനെതിരെ പരാതിയുമായി രംഗത്തുവരാൻ തന്നെ പ്രേരിപ്പിച്ചതെന്നും റാബിയ പറഞ്ഞു.
2013 ജൂണ്‍ മൂന്നിനാണ് ജിയാഖാനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അവരുടെ ആത്മഹത്യക്കുറിപ്പിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൂരജ് പഞ്ചോളിയുടെ അറസ്റ്റ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു പോലീസ് നടപടി. നടി സെറീന വഹാബിന്റെയും നിർമാതാവ് ആദിത്യ പഞ്ചോളിയുടെയും മകനാണ് സൂരജ്. സൂരജിനെ സംരക്ഷിക്കാൻ സൽമാൻ ശ്രമിച്ചു എന്നതാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
സൂരജും ജിയയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ സൂരജിന്റെ പ്രണയം ആത്മാർത്ഥമായിരുന്നില്ല. ഇരുവരുടേയും ബന്ധത്തിൽ ജിയ ഗര്‍ഭിണി ആയപ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നത്. സൂരജിന്റെ ആവശ്യപ്രകാരം ഗർഭം അലസിപ്പിക്കാൻ ജിയ നിർബന്ധിതയായി. എന്നാൽ അതിന് ശേഷവും ജിയയുമായുള്ള ബന്ധം തുടരാൻ സൂരജ് തയ്യാറായില്ല. അതിനെ തുടർന്നുമ്ടായ മാനസിക വിഷമമാണ് ജിയയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും റാബിയ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
'2015ൽ കേസുമായി ബന്ധപ്പെട്ട് ഒരു സിബിഐ ഓഫീസറുമായി സംസാരിക്കാൻ ഇടയായി. സൂരജ് നായകനായി അരങ്ങേറ്റം കുറിച്ച ഹീറോ എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു അന്ന് സൽമാൻ ഖാൻ. കേസുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യരുതെന്നും മാനസിക സമ്മർദ്ദത്തിലാക്കരുതെന്നും സൽമാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ആ ഓഫീസർ നിസ്സഹായനായിരുന്നുവെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു'- റാബിയ ഖാൻ പറയുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സൽമാൻ ഖാനെതിരേ ഗുരുതര ആരോപണങ്ങളാണ് പലരിൽ നിന്നായി ഉയരുന്നത്. സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ പരാതിയും നിലവിവലുണ്ട്. സുശാന്തിന്റെ സിനിമകള്‍ മുടക്കാൻ ഇവർ ശ്രമിച്ചുവെന്ന് സംശയിക്കുന്നതായി അഭിഭാഷകനായ സുധീര്‍ കുമാര്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അഭിഭാഷകന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
സൽമാൻ ഖാനും കുടുംബവും തന്റെ കരിയർ അട്ടിമറിച്ചെന്ന ആരോപണവുമായി ബോളിവുഡ് സംവിധായകൻ അഭിനവ് സിംഗ് കശ്യപും രം ഗത്ത്. വന്നിരുന്നു. താരങ്ങൾ അവരുടെ സ്വാധീനം ഉപയോ ഗിച്ച് പലരേയും അടിച്ചമർത്തുന്നുവെന്ന അഭിപ്രായവുമായി കങ്കണ റണാവത്ത്, രവീണ ഠണ്ടൻ, വിവേക് ഒബ്റോയി എന്നിവർ രം ഗത്ത് വന്നതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.