ദൃശ്യം 2 ഒടിടി റിലീസ് വിജയിക്കാൻ കാരണം നോട്ട് നിരോധനവും ഡിജിറ്റൽ ഇന്ത്യയുമെന്ന് സന്ദീപ് വാര്യർ; ട്രോളി സോഷ്യൽ മീഡിയ

ദൃശ്യം 2 ഒടിടി റിലീസ് വിജയിക്കാൻ കാരണം നോട്ട് നിരോധനവും ഡിജിറ്റൽ ഇന്ത്യയുമെന്ന് സന്ദീപ് വാര്യർ; ട്രോളി സോഷ്യൽ മീഡിയ
Published on

മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിലൂടെ വിജയകരമായി റിലീസ് ചെയ്യാൻ കാരണം മോദിസർക്കാരിന്റെ നോട്ട് നിരോധനവും ഡ‍ിജിറ്റൽ ഇന്ത്യയുമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയകരവുമാകില്ലെന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. കോവിഡ് കാലത്ത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്തുവാൻ നോട്ടു നിരോധനത്തിന് സാധിച്ചുവെന്നും കുറിച്ച പോസ്റ്റിന് കീഴെ കളിയാക്കിക്കൊണ്ടാണ് കമന്റുകൾ.

തിയേറ്ററിലേക്ക് പോകാനുള്ള പെട്രോൾ കാശ് ലാഭം, ഒടിടിയും കൊവിഡും മുന്നിൽ കണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ നോട്ട് നിരോധിച്ച മോദിക്ക് അഭിവാദ്യങ്ങൾ എന്നിങ്ങനെയെല്ലാമാണ് പോസ്റ്റിന് കീഴിലെ കമന്റുകൾ. കാര്യങ്ങൾ വളച്ചൊടിക്കരുതെന്ന് ചിലർ സന്ദീപ് വാര്യരെ ഓർമിപ്പിക്കുകയും ചെയ്യുന്നു.

ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ . മലയാള സിനിമ പുതിയൊരു നോർമലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതൽ സിനിമകളെത്തും . ഡിജിറ്റൽ ഇന്ത്യക്ക് നന്ദി. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷൻ, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിൻ്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്.

സന്ദീപ് വാരിയർ

കമന്റുകൾ‌

ദിവസേനെയുള്ള പെട്രോൾ,ഡീസൽ വില വർദ്ധനവ് കൊണ്ട് ആളുകൾ തീയേറ്ററിലേക്കുള്ള വരവ് കുറയുകയും, ഇത് ott പ്ലാറ്റുഫോമിലേക്കുള്ള ആളുകളുടെ ആകർഷണം ഇരട്ടിക്കുകയും ചെയ്യും. അതുമൂലം മോദിജി സ്വപ്നം കണ്ട ഡിജിറ്റൽ ഇന്ത്യയുടെ വളർച്ച ഉയരുകയും ചെയ്യുന്നു..

ഇതിനു വഴിയൊരുക്കുന്ന കേന്ദ്ര സർക്കരിനു അഭിവാദ്യങ്ങൾ..

ദൃശ്യം 2 ottയിൽ വിജയിക്കാനായി നോട്ടു നിരോധനം നടത്തിയ മോദിജി മാസ്സാണ്😎😎

പെട്രോളിന്റെ വില കുറക്കാൻ നിനക്കോ നിന്റെ നേതാക്കൻമാർക്കോ പറ്റുവോ? ഇനി തിയേറ്റർ ഓക്കേ പോയി സിനിമ കാണണമെങ്കിൽ 500 രൂപയുടെ പെട്രോൾ അടിക്കണം. ഈ പോക്ക് പോയാൽ രണ്ടാഴ്ച കഴിഞ്ഞ് 500 രൂപക് 2 ലിറ്റർ കിട്ടിയാൽ ഭാഗ്യം.. അതുകൊണ്ട് മോങ്ങിയുടെ digital india തന്നെയാ നല്ലതു..

സാധാരണക്കാരന്റെ ചോറും പാത്രത്തിൽ കയ്യിട്ട് വാരിയിട്ട് അവനെ തന്നെ കള്ളനാക്കുന്ന ഒരു ഭരണം

ഹോ... അപ്പൊ ഹോളിവുഡ് സിനിമകളൊക്കെ മുൻപേ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ഇറങ്ങിയിരുന്നത് ആ നാട്ടിലെ ഏതെങ്കിലും ഒരു മണ്ടൻ നോട്ട് നിരോധിച്ചതുകൊണ്ടാണ് അല്ലേ... ഹാ ഓക്കേ... നന്ദി മിത്രമേ...

Related Stories

No stories found.
logo
The Cue
www.thecue.in