'റാം' എന്തുകൊണ്ട് വെെകുന്നു? മറുപടിയുമായി ജീത്തു ജോസഫ്

'റാം' എന്തുകൊണ്ട് വെെകുന്നു? മറുപടിയുമായി ജീത്തു ജോസഫ്
Published on

റാം എന്ന ചിത്രം എന്തുകൊണ്ട് ഇത്രമാത്രം വെെകുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. എന്തുകൊണ്ടാണ് റാം എന്ന ചിത്രത്തിന്റെ റിലീ്സ് വെെകുന്നത് എന്ന ചോദ്യം നിർമാതാവിനോടാണ് ചോദിക്കേണ്ടത് എന്നും താനും ലാലേട്ടനും സിനിമയുടെ മുഴുവൻ ക്രൂവും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും ജീത്തു ജോസഫ് ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ സംസാരിക്കവേ പറഞ്ഞു.

ജീത്തു ജോസഫ് പറഞ്ഞത്:

റാം എന്ന സിനിമയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ എന്നോടല്ല ചോദിക്കേണ്ടത്, ഇനി അത് ചോദിക്കേണ്ടത് നിർമാതാവിനോടാണ്. ഞാനും ലാലേട്ടനും ഞങ്ങളുടെ മുഴുവൻ ടീമും നിർമാതാവിന്റെ ഒരു തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്. ഞങ്ങൾ റെഡിയാണ്. അത്രമാത്രമേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. രണ്ട് ഭാഗങ്ങളിലായി ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന റാമിന്റെ ചിത്രീകരണം ഇനിയും പൂർത്തിയായിട്ടില്ല. സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു വനിതാ താരത്തിന് ഏറ്റ പരിക്കും മാറിവരുന്ന കലാവസ്ഥയുമാണ് സിനിമയുടെ ചിത്രീകരണം വെെകാൻ കാരണം എന്നാണ് മുമ്പ് റേഡിയോ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞത്.

യുകെയിൽ വച്ച് ചിത്രീകരിച്ച ഒരു സംഘട്ടന രംഗത്തിൽ ചിത്രത്തിലെ ഒരു വനിതാ താരത്തിന് പരിക്കേറ്റു. ഇതോടെ അവിടെത്തെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ മാറ്റങ്ങളും ചിത്രത്തിന്റെ കണ്ടിന്യൂറ്റിക്ക് പ്രശ്‌നങ്ങൾ ഉണ്ടായി. ഇതോടെ മൊറോക്കയിലേക്ക് ചിത്രീകരണം മാറ്റാൻ തീരുമാനിച്ചു. നിലവിൽ മൊറോക്കയിലെ സീനുകൾ പൂർത്തിയാക്കി. എന്നാൽ യുകെയിലെ വനമേഖലയിൽ ചിത്രീകരിച്ച സീനുകളുടെ തുടർച്ചയിൽ ആശങ്കകളുണ്ട്. അവിടുത്തെ സീസണുകൾ മാറി വരുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ ആണെന്നും ശരിയായ കാലാവസ്ഥാ വിന്യാസമില്ലാതെ ഷൂട്ടിംഗ് പുനരാരംഭിച്ചാൽ മുമ്പ് ചിത്രീകരിച്ച സീനുകൾ ഒഴിവാക്കേണ്ടി വരുമെന്നുമാണ് അന്ന് ജീത്തു ജോസഫ് പറഞ്ഞത്.

ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തൃഷ, ഇന്ദ്രജിത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, ചന്തുനാഥ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു ശ്യാമാണ്. അഭിഷേക് ഫിലിംസ് പാഷന്‍ സ്റ്റുഡിയോസിന്റെ കീഴില്‍ രമേശ്. പി. പിള്ള, സുധന്‍ സുന്ദരം എന്നിവര്രാണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in