'ജാഡയാണ്, ഡ്യൂപ്പുകളുടെ വിധി, എന്നെ കുറ്റം പറയുന്നത് ഞാന്‍ ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു', രസകരമായ അനുഭവം പങ്കുവെച്ച് ജയസൂര്യ

'ജാഡയാണ്, ഡ്യൂപ്പുകളുടെ വിധി, എന്നെ കുറ്റം പറയുന്നത് ഞാന്‍ ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു', രസകരമായ അനുഭവം പങ്കുവെച്ച് ജയസൂര്യ
Published on

കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം തിയറ്ററുകള്‍ അടച്ചിട്ട ശേഷം റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് വെള്ളം. പ്രജേശ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുറത്തുവന്ന ട്രെയിലറും മറ്റ് വീഡിയോകളും ജയസൂര്യയുടെ മികച്ച പ്രകടനമാകും ചിത്രത്തിലേതെന്ന സൂചനയാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. ചിത്രത്തിലെ ജയസൂര്യയുടെ പെര്‍ഫോര്‍മന്‍സ് നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാകുമെന്നായിരുന്നു സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവമാണ് ദ ക്യു അഭിമുഖത്തില്‍ ജയസൂര്യ പങ്കുവെച്ചത്.

ഷൂട്ടിങ് ലൊക്കേഷനില്‍ ജയസൂര്യയെ കാണണമെന്നാവശ്യപ്പെട്ട് എത്തിയ ആളോട്, താന്‍ ഡ്യൂപ്പാണെന്നും, ജയസൂര്യ കാരവനുള്ളിലാണെന്നുമാണ് നടന്‍ പറഞ്ഞത്. കഥാപാത്രത്തിന്റെ വേഷത്തിലെത്തിയിരിക്കുന്ന ജയസൂര്യ പറഞ്ഞത് അയാള്‍ വിശ്വസിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ;

'കഥാപാത്രങ്ങള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ എടുക്കാറില്ല. കാരണം ആ കഥാപാത്രം എന്നിലുണ്ട്. തീയറ്ററിനുള്ളിലെ ചിത്രീകരണ സമയത്ത് ഒരു സംഭവം ഉണ്ടായി. കുറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ അവരോടൊക്കെ വെള്ളമടിച്ചയാളെപ്പോലെയാണ് സംസാരിച്ചത്. അപ്പോള്‍ തന്നെ ഞാന്‍ നല്ല വെള്ളമടിയാണല്ലോ എന്നൊക്കെ അവര്‍ തമ്മില്‍ പരസ്പരം പറയുവാന്‍ തുടങ്ങി. ഷൂട്ടിനിടയ്ക്ക് വെള്ളമടിച്ചൊരാള്‍ എത്തിയിരുന്നു. എന്റെ ഡ്രെസ്സിലൊക്കെ മദ്യം ഒഴിച്ചിരുന്നതിനാല്‍, അയാള്‍ കരുതി ഞാന്‍ നല്ല ഫിറ്റ് ആയിരിക്കുമെന്ന്. ഞാന്‍ ജയസൂര്യയുടെ ഡ്യൂപ്പാണെന്നു പറയുകയുകയും ചെയ്തു. വെള്ളമടിച്ച് ബോധമില്ലാതിരുന്നതിനാല്‍ ഞാന്‍ പറഞ്ഞതൊക്കെ അയാള്‍ വിശ്വസിച്ചു. ജയസൂര്യ ഭയങ്കര ജാഡയാണെന്നും ഞങ്ങളെപ്പോലെയുള്ള ഡ്യൂപ്പുകളുടെ വിധിയാണെന്നും അയാളോട് പറഞ്ഞു. അയാള്‍ അതൊക്കെ ശെരിവെച്ചു. എന്നെ കുറ്റം പറയുന്നത് ഞാന്‍ ആസ്വദിച്ച് കേട്ടു കൊണ്ടിരുന്നു. ഇത്തരം ഓഫ്സ്‌ക്രീന്‍ അനുഭവങ്ങള്‍ മിക്ക സിനിമകളുടെ ചിത്രീകരണ സമയത്തും ഉണ്ടാകും', ദ ക്യു അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ജാഡയാണ്, ഡ്യൂപ്പുകളുടെ വിധി, എന്നെ കുറ്റം പറയുന്നത് ഞാന്‍ ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു', രസകരമായ അനുഭവം പങ്കുവെച്ച് ജയസൂര്യ
'തറയില്‍ വീണ സ്പിരിറ്റ് നക്കി കുടിച്ചു, ഡെഡിക്കേഷന്റെ അങ്ങേയറ്റം', ജയസൂര്യയെ കുറിച്ച് 'വെള്ള'ത്തിന്റെ സംവിധായകന്‍

ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'വെള്ള'ത്തില്‍ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്തമേനോനാണ് നായിക. സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്ന മറ്റ് താരങ്ങള്‍. റോബി വര്‍ഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകന്‍. ബിജിത്ത് ബാലയാണ് എഡിറ്റര്‍. ഫ്രന്‍ഡ്ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Jayasurya Sharing His Experience From Vellam Location

Related Stories

No stories found.
logo
The Cue
www.thecue.in