മലയാള സിനിമയെ മറുനാട്ടിൽ നിന്ന് കൊച്ചിയിലേക്ക് പറിച്ചുനട്ട് ഇവിടെ തന്നെ വളർത്തിയെടുത്തത് മമ്മൂക്കയാണ്: ജയറാം

മലയാള സിനിമയെ മറുനാട്ടിൽ നിന്ന് കൊച്ചിയിലേക്ക് പറിച്ചുനട്ട് ഇവിടെ തന്നെ വളർത്തിയെടുത്തത് മമ്മൂക്കയാണ്: ജയറാം
Published on

മലയാള സിനിമയിലെ മറുനാട്ടിൽ നിന്ന് കൊച്ചിയിലെത്തിച്ച് വളർത്തിയെടുത്തത് മമ്മൂട്ടിയാണെന്ന് നടൻ ജയറാം. മമ്മൂട്ടി ഓസ്ലറിൽ അലക്സാണ്ടർ എന്ന കഥാപാത്രമായി വന്നത് കൊണ്ട് വലിയ തോതിലുള്ള ഇംപാക്ടാണ് സിനിമക്ക് ലഭിച്ചതെന്നും ജയറാം. മമ്മൂട്ടിയുടെ കഥാപാത്രം എവിടെ അപ്പിയർ ചെയ്യുമെന്നത് സസ്പെൻസായി പ്രേക്ഷകരിൽ ഇരിക്കണം എന്നതുകൊണ്ടാണ് പ്രമോഷൻ ഘട്ടത്തിൽ രഹസ്യമായി വച്ചതെന്നും ജയറാം. മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് പ്രതികരണം.

ജയറാം പറഞ്ഞത്

മലയാള സിനിമയിൽ ഇത്രയേറെ പുതിയ ആളുകൾക്ക് ചാൻസ് നൽകിയ മറ്റൊരു നടനുണ്ടാകില്ല. അത് ടെക്നീഷ്യൻസ് ആയാലും സംവിധായകർ ആയാലും എല്ലാ മേഖലയിലും പുതുമുഖങ്ങൾക്ക് അദ്ദേഹം അവസരം നൽകിയിട്ടുണ്ട്. മലയാള സിനിമയെ മറുനാട്ടിൽ നിന്ന് കൊച്ചിയിലേക്ക് പറിച്ചു നട്ട് ഇവിടെ തന്നെ വളർത്തിയെടുത്തത് അദ്ദേഹം തന്നെയാണ്. മമ്മൂക്കയ്ക്ക് ഒരു പ്രത്യേക സ്നേഹം എന്നോടുണ്ട്. അതുകൊണ്ടാണ് ഓസ്ലറിലെ വേഷം എനിക്ക് വേണ്ടി വന്ന് ചെയ്തതാണെന്ന് ഞാൻ പറയുന്നത്.

ജയറാം നേരത്തെ പറഞ്ഞത്

അലക്സാണ്ടർ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം സത്യ രാജ്, ശരത് കുമാർ, പ്രകാശ് രാജ് അതിന് ശേഷം കന്നട, തെലുങ്ക് എന്നിങ്ങനെ പല സ്ഥലത്ത് നിന്നും പലരെയും നോക്കിയിരുന്നു. ഞാൻ സത്യരാജിനോട് പോയി കഥയൊക്കെ പറഞ്ഞിരുന്നതുമാണ്, അത് അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. അങ്ങനെയിരിക്കുന്ന സമയത്താണ് വളരെ യാദൃശ്ചികമായി മിഥുൻ മമ്മൂക്കയെ കാണാൻ വേണ്ടി ചെല്ലുന്നത്, ചെന്നപ്പോൾ ജയറാമിനെ വച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണെന്ന് അദ്ദേ​ഹം ചോദിച്ചു. അദ്ദേഹം അങ്ങനെയാണ് എല്ലാം ചോദിക്കും. അങ്ങനെ കഥ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഇന്ററസ്റ്റിം​ഗ് ആയി തോന്നി. മിഥുനോട് അദ്ദേഹം ഞാൻ ചെയ്യട്ടേ എന്ന് ചോദിച്ചു. മിഥുൻ പറഞ്ഞു അയ്യോ വേണ്ട, നിങ്ങൾ ചെയ്താൽ ഇത് വലിയ ഭാരമാകും. വേണ്ട എന്ന്. അല്ലാ ഞാൻ ചുമ്മാ ചോദിച്ചു എന്നേയുള്ളൂ, ചെയ്യണമെങ്കിൽ ഞാൻ ചെയ്യാം കേട്ടോ എന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വലിയ ആവേശമായി. ഇത് എന്താണ് മിഥുൻ മമ്മൂക്കയെ പോലെ ഒരാള് ഞാൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ ഇങ്ങനെയൊരു വേഷം ചെയ്യാം എന്ന് പറയുന്നില്ലേ? ഒരു പക്ഷേ എനിക്ക് വേണ്ടി മാത്രമായിരിക്കും അദ്ദേഹം അത് പറഞ്ഞിട്ടുണ്ടാവുക. ഒന്നുകൂടി പോയി ചോദിക്കു എന്ന് ഞാൻ മിഥുനോട് പറഞ്ഞൂ. മിഥുൻ എന്നോട് ചോദിച്ചു ജയറാം ഇത് വേണോ എന്ന്, ഞാൻ പറഞ്ഞു എനിക്ക് വേണ്ടി ചോദിക്കു, പ്ലീസ് എന്ന്. അങ്ങനെ മിഥുൻ രണ്ടാമത് ചെന്ന് ചോദിക്കുന്നു മമ്മൂക്ക ഞാൻ വന്ന് ചെയ്ത് തരാം എന്ന് പറയുന്നു. അങ്ങനെയാണ് അദ്ദേഹം വന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in