'ഈ പുഴ കായലിലേക്കാണെങ്കില്‍, ജാനകി ഉണ്ണിക്കുള്ളതാ'; 'ജാനകി ജാനേ' ട്രെയ്‌ലര്‍

'ഈ പുഴ കായലിലേക്കാണെങ്കില്‍, ജാനകി ഉണ്ണിക്കുള്ളതാ'; 'ജാനകി ജാനേ' ട്രെയ്‌ലര്‍
Published on

അനീഷ് ഉപാസന സംവിധാനം ചെയ്ത് നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജാനകി ജാനേ' യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയ്യ് 12 ന് തിയേറ്ററുകളിലെത്തും.

ഉയരെക്ക് ശേഷം എസ് ക്യൂബ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി , ഷറഫുദ്ധീന്‍ , കോട്ടയം നസിര്‍ , അനാര്‍ക്കലി ,പ്രമോദ് വെളിയനാട് , ജെയിംസ് ഏലിയാ , സ്മിനു സിജോ , ജോര്‍ജ് കോര , അഞ്ജലി സത്യനാഥ് , സതി പ്രേംജി , ശൈലജ കൊട്ടാരക്കര, അന്‍വര്‍ , മണികണ്ഠന്‍ കൂടാതെ അനേകം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായ 'ജാനകി ജാനേ'യുടെ പ്രധാന ലൊക്കേഷന്‍ ഇരിഞ്ഞാലക്കുടയിലെ കാറളം എന്ന ഗ്രാമമായിരുന്നു. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരി ജാനകിയായാണ് നവ്യ നായര്‍ ചിത്രത്തില്‍ എത്തുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. തുടര്‍ന്ന് '.പി.ഡബ്‌ള്യൂ ഡി, സബ് കോണ്‍ട്രാക്‌റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും അവര്‍ വിവാഹിതരാവുകയും ചെയ്യുന്നതോടെ, വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് 'ജാനകി ജാനേ' എന്ന ചിത്രം.

ഉണ്ണിമുകുന്ദന്‍ എന്ന പേരിലാണ് സൈജുകുറുപ്പ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ജാനകിയുടെ പേടിയാണ് സിനിമയുടെ ഇതിവൃത്തമെന്നത് ഒരു ടീസറിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇരുട്ടിനെപ്പേടിക്കുന്ന ജാനകിയും അവളുടെ പേടിയുടെ കാരണങ്ങളും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ കത്തി നില്‍ക്കുന്ന വിളക്ക് ജാനകിയുടെ ഇരുട്ടിനോടുള്ള പേടിയെ സൂചിപ്പിക്കുന്നു.

മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സിലൂടെ പശ്ചാത്തലസംഗീതമൊരുക്കി പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ യുവസംഗീത സംവിധായകനായ സിബി മാത്യു അലക്സാണ് ജാനകി ജാനെയിലും പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം - ശ്യാം പ്രകാശ് ,എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള , കോസ്റ്റും - സമീറ സനീഷ് ,

മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍, ശബ്ദ മിശ്രണം - എം ആര്‍ രാജകൃഷ്ണന്‍ , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം, ചീഫ് അസോ ഡയറക്ടര്‍ - രഘുരാമ വര്‍മ്മ, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ , കളറിസ്റ്റ് - ശ്രീജിത്ത് സാരംഗ് , സബ് ടൈറ്റില്‍സ് - ജോമോള്‍ (ഗൗരി) , കോ റൈറ്റര്‍ - അനില്‍ നാരായണന്‍, അസോ ഡിറക്ടര്‍സ് റെമീസ് ബഷീര്‍, റോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അനീഷ് നന്ദിപുലം, പി ആര്‍ ഓ - വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ് , വിഷ്വല്‍ ഗ്രാഫിക്സ് - ആക്സല്‍ മീഡിയ, സ്റ്റില്‍സ് - റിഷ്ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് - ഓള്‍ഡ് മോങ്ക്.

'ജാനകി ജാനെ' തീയറ്ററില്‍ എത്തിക്കുന്നത് കല്പക റിലീസ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in