ഉർവശി ചേച്ചിയ്ക്ക് പകരമാളില്ല, എത്ര നേരം വേണമെങ്കിലും മലയാളികൾ കണ്ടിരിക്കും : ആഷിഷ് ചിന്നപ്പ

ഉർവശി ചേച്ചിയ്ക്ക് പകരമാളില്ല, എത്ര നേരം വേണമെങ്കിലും മലയാളികൾ കണ്ടിരിക്കും : ആഷിഷ് ചിന്നപ്പ
Published on

ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാ​ഗതനായ ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962'. ചിത്രം ഒരു തൊണ്ണൂറ് ശതമാനം ഫീമയിൽ ഓറിയന്റഡ് ചിത്രമാണെന്ന് ഇരിക്കെ, അത്രയും നേരം പ്രേക്ഷകർക്ക് പകരം വെക്കാനില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ആർടിസ്റ്റാണ് ഉർവശിയെന്ന് സംവിധായകൻ ആഷിഷ് ചിന്നപ്പ. അതാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കാൻ ഉർവശിയെ തെരഞ്ഞെടുത്തതെന്നും ആഷിഷ് ക്യു സ്റ്റുഡിയോട് പറഞ്ഞു.

ഉർവശി ചേച്ചിയ്ക്ക് പകരമാളില്ല, എത്ര നേരം വേണമെങ്കിലും മലയാളികൾ കണ്ടിരിക്കും : ആഷിഷ് ചിന്നപ്പ
ഉര്‍വശി ഇന്ദ്രന്‍സ് കോംബോയാണ് മെയിന്‍ ഹൈലൈറ്റ്; ആഷിഷ് ചിന്നപ്പ അഭിമുഖം

ഒരു തൊണ്ണൂറ് ശതമാനത്തോളം ഫീമെയില്‍ ഓറിയേന്റഡ് മൂവിയാണിത്. ഈ രണ്ടേകാല്‍ മണിക്കൂര്‍ പ്രേക്ഷകര്‍ ഒരു ആര്‍ട്ടിസ്റ്റിനെ കണ്ടുകൊണ്ടിരിക്കുക എന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ ഉര്‍വശി ചേച്ചിയെ സംബന്ധിച്ചിടത്തോളം, എല്ലാവര്‍ക്കുമറിയാം ഉര്‍വശി ചേച്ചിയുടെ പെര്‍ഫോമന്‍സ്. ഉര്‍വശി ചേച്ചിയെ നമ്മള്‍ മലയാളികള്‍ എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കും. ഈ രണ്ടര മണിക്കൂര്‍ നമുക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ല. അത് തന്നെയണ് ഉര്‍വശി ചേച്ചിയെ ചൂസ് ചെയ്യാന്‍ കാരണവും.

ആഷിഷ് ചിന്നപ്പ

ഉര്‍വശ്ശിയും ഇന്ദ്രന്‍സും തമ്മില്‍ നടക്കുന്ന ഒരു കേസിന്റെ കഥയാണ് നര്‍മ്മത്തിലൂടെ ചിത്രം പറയുന്നത്. സാധാരണക്കാര്‍ക്ക് പെട്ടന്ന് ചിത്രം റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നും ഉര്‍വശി ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു. രൂക്ഷമായി പറയാനുള്ള റിലേഷന്‍ഷിപ്പാണ് സിനിമയിലുള്ളത്. കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്കെതിരെയുള്ള കേസാണ്. ആ ട്രാവലില്‍ അതിനിടയില്‍ പലസമയങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കുമെന്നും ഉര്‍വശി പറഞ്ഞു.

വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഇവരുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നടി സനുഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962'. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് .

സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. പ്രജിന്‍ എം പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് കൈലാസാണ്.

എഡിറ്റര്‍ - രതിന്‍ രാധാകൃഷ്ണന്‍, ആര്‍ട്ട് ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കെ തോമസ്, മേക്കപ്പ് സിനൂപ് രാജ്, ഗാനരചന ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി വിപിന്‍ നായര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - രാജേഷ് അടൂര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ - ജോഷി മേടയില്‍, കൊറിയോഗ്രാഫി - സ്പ്രിംഗ് , വി എഫ് എക്സ് ശബരീഷ് (ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്), പി ആര്‍ ഒ ഏ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ട്രെയിലര്‍ കട്ട് - ഫിന്‍ ജോര്‍ജ് വര്‍ഗീസ്, സ്റ്റില്‍ - നൗഷാദ് കണ്ണൂര്‍, ഡിസൈന്‍ - മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in