സംസ്ഥാന പുരസ്‌കാരം നേടിയ ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പുരുഷപ്രേതം. പ്രശാന്ത് അലക്‌സാണ്ടര്‍, ജഗദീഷ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സോണി ലിവില്‍ റിലീസ് ചെയ്തു. കൃഷാന്ദ് തന്നെ പുരുഷപ്രേതത്തിലേക്ക് വിളിക്കുമ്പോള്‍ ആവാസവ്യൂഹത്തിന് ഇത്രയേറെ അംഗീകാരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് നടന്‍ ജഗദീഷ്.
കൃഷാന്ദ് വിളിക്കുമ്പോള്‍ ആവാസവ്യൂഹത്തിന് പുരസ്‌കാരം ലഭിച്ചിട്ടില്ല, ആ സിനിമ താന്‍ കണ്ടിട്ടില്ല. ഇത്രയേറെ അംഗീകാരം ലഭിക്കുമെന്ന് അറിയില്ല, പക്ഷേ പുരുഷ പ്രേതത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അതിനകത്ത് ഒരു സ്‌കോപ്പുണ്ടെന്നും, തന്റെ കഥാപാത്രത്തിന് ചെയ്യാനുണ്ടെന്നും തോന്നി. എന്നിട്ടും കഥ നരേറ്റ് ചെയ്ത് ഒന്നരവര്‍ഷത്തിന് ശേഷമാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ജഗദീഷ് 'ദ ക്യു സ്റ്റുഡിയോ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മനു തൊടുപുഴയുടെ കഥയാണ് 'പുരുഷപ്രേതം' എന്ന സിനിമയാകുന്നത്. അജിത് ഹരിദാസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാന്‍കൈന്‍ഡ് സിനിമാസ് വേണ്ടി ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നടന്‍ പ്രശാന്ത് അലക്സാണ്ടറും ചിത്രത്തിന്റെ നിര്‍മാണ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ജെയിംസ് ഏലിയ, സഞ്ജു ശിവറാം, ഗീതി സംഗീത, ഷൈനി സാറ, ജോളി ചിറയത്ത്, മനോജ് കാന, സുര്‍ജിത് ഗോപിനാഥ്, പ്രമോദ് വെളിയനാട്, ബാലാജി ശര്‍മ്മ, സുധ സുമിത്രന്‍, നിഖില്‍ പ്രഭാകര്‍, ശ്രീനാഥ് ബാബു, അര്‍ച്ചന സുരേഷ്, ശ്രീജിത്ത് ബാബു, പൂജ മോഹന്‍രാജ്, ഷിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ഗോപന്‍ മങ്ങാട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.