'വിമർശനമല്ല, അപമാനിക്കാൻ വേണ്ടി നടത്തിയ കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു അത്'; ​ഗൗരി ലക്ഷ്മി

'വിമർശനമല്ല, അപമാനിക്കാൻ വേണ്ടി നടത്തിയ കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു അത്'; ​ഗൗരി ലക്ഷ്മി
Published on

വിമർശനമല്ല കരുതിക്കൂട്ടി അപമാനിക്കാനുള്ള ശ്രമമാണ് സോഷ്യൽ മീഡിയയിലൂടെ 'മുറിവ്' എന്ന പാട്ട് വെെറലായതിന് ശേഷം നടന്നത് എന്ന് ​ഗായിക ​ഗൗരി ലക്ഷ്മി. ആളുകൾ വിമർശിക്കുന്നതിന് എനിക്ക് യാതൊരു പ്രശ്നവുമില്ല, പത്ത് വർഷമായി ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ഒരാളാണ് ഞാൻ. പാട്ട് നല്ലതാണെന്നും മോശമാണെന്നും പല സ്ഥലത്ത് നിന്നുമുള്ള അഭിപ്രായങ്ങൾ കേട്ട് തന്നെയാണ് ഓരോ ഷോ ചെയ്യുന്നതും ഓരോ ട്രാക്ക്സ് ഇറക്കുന്നതും എല്ലാം. എന്നാൽ മുറിവ് എന്ന ​ഗാനം വെെറലായതിന് പിന്നാലെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകി അഭിമുഖത്തിൽ ​ഗൗരി ലക്ഷ്മി പറ‍ഞ്ഞു.

​ഗൗരി ലക്ഷ്മി പറഞ്ഞത്:

ആളുകൾ വിമർശിക്കുന്നതിന് എനിക്ക് യാതൊരു പ്രശ്നവുമില്ല, പത്ത് വർഷമായി ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ആളാണ് ഞാൻ. പാട്ട് നല്ലതാണെന്നും മോശമാണെന്നും പല സ്ഥലത്ത് നിന്നുമുള്ള അഭിപ്രായങ്ങൾ കേട്ട് തന്നെയാണ് ഓരോ ഷോ ചെയ്യുന്നതും ഓരോ ട്രാക്ക്സ് ഇറക്കുന്നതും എല്ലാം. വിമർശനം എന്നത് സന്തോഷമുള്ള കാര്യമാണ്. പാട്ട് കേട്ട് നിങ്ങൾ​ ​ഗൗരവകരമായി അതിനെ വിമർശിക്കുകയാണ് എങ്കിൽ നിങ്ങൾ ആ പാട്ട് കണ്ടല്ലോ അല്ലെങ്കിൽ കേട്ടല്ലോ എന്ന് ഓർത്ത് ഞാൻ വളരെ സന്തോഷവതിയാണ്. അതാണ് നമുക്ക് വേണ്ടത്. പക്ഷേ വിമർശനത്തെക്കാൾ കൂടുതൽ ഇയാൾ അപമാനിതനാവണം ഇയാൾ ആക്രമിക്കപ്പെടണം എന്ന്, കരുതിക്കൂട്ടി നടത്തിയ ഒരു ശ്രമമാണ് അത്. അതിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി എന്റെ കമന്റ് ബോക്സ് നിങ്ങൾക്ക് എടുത്തു നോക്കാം.

മുറിവ് എന്ന ​ഗാനം തന്റെ സ്വന്തം അനുഭവമാണ് എന്നും എട്ടാം വയസ്സ് മുതൽ താൻ അനുഭവിച്ച കാര്യങ്ങളാണ് ​ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും മുമ്പ് തന്നെ ​ഗൗരി ലക്ഷ്മി വ്യക്തമാക്കിയിരുന്നു. 2023 ഫെബ്രുവരി 8 ന് പുറത്തിറങ്ങിയ ഗാനം അടുത്തിടെ വെെറലായതിന് പിന്നാലെ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് ​ഗായിക ​ഗൗരി ലക്ഷ്മി നേരിട്ടത്. റിപ്പോർട്ടർ ചാനലിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ അവതരിപ്പിച്ച ഗാനം പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ ഗായികയ്ക്കെതിരെയും സൈബർ ആക്രമണം നടന്നു. മുമ്പ് അജിത ഹരേ എന്ന കഥകളി പദം ഷോർട്ട്സ് ധരിച്ച് സ്റ്റേജിൽ അവതരിപ്പിച്ചു എന്നതിന്റെ പേരിലും ​ഗൗരി ലക്ഷ്മിക്ക് നേരെ സെെബർ ആക്രമണം നടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in