ബിജുകുമാര്‍ ദാമോദരന്‍
ബിജുകുമാര്‍ ദാമോദരന്‍

‘താരങ്ങളുടേയും നിര്‍മ്മാതാക്കളുടേയും ബിനാമി-മാഫിയ ബന്ധങ്ങളും അന്വേഷിക്കണം’; ഡോ. ബിജു

Published on

സിനിമാ സെറ്റുകളില്‍ പരിശോധന നടത്തണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. ന്യൂജെന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ മാത്രമായി പരിശോധന പരിമിതപ്പെടുത്തരുതെന്ന് ഡോ. ബിജു പറഞ്ഞു. എല്ലാ സെറ്റുകളിലും പരിശോധന നടത്തണം. ഒപ്പം ഇത്രയേറെ നിരന്തര നഷ്ടം ഉണ്ടായിട്ടും പത്തും ഇരുപതും കോടി വീണ്ടും നിക്ഷേപിച്ച് ചെയ്യുന്ന സിനിമകള്‍ ധാരാളം ഉണ്ടാകുമ്പോള്‍ കള്ളപ്പണത്തിന്റെ സാധ്യത കൂടി അന്വേഷിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു.

നിര്‍മ്മാതാക്കളുടേയും താരങ്ങളുടെയും ടാക്സ്, ബിനാമി ബിസിനസുകള്‍, ഭൂ മാഫിയ ബന്ധങ്ങള്‍, വിദേശ താര ഷാകളുടെ പിന്നാമ്പുറങ്ങള്‍, എല്ലാം അന്വേഷണ പരിധിയില്‍ വരട്ടെ.

ഡോ. ബിജു

ബിജുകുമാര്‍ ദാമോദരന്‍
ഷെയിനിനെ വിലക്കിയതിനോട് യോജിപ്പില്ലെന്ന് മന്ത്രി എ കെ ബാലന്‍, സര്‍ക്കാര്‍ ഇടപെടും

ഷെയ്ന്‍ നിഗത്തെ വിലക്കിയ നിര്‍മ്മാതാക്കളുടെ നടപടിയേയും സംവിധായകന്‍ വിമര്‍ശിച്ചു. ഏതെങ്കിലും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവര്‍ത്തകരെയോ മലയാള സിനിമയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ ഈ സംഘടനകള്‍ക്ക് എന്താണ് അവകാശം. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളുടെ സിനിമകളില്‍ പ്രവര്‍ത്തിപ്പിക്കില്ല എന്ന് വേണമെങ്കില്‍ പറയാം. അല്ലാതെ മലയാള സിനിമയുടെ മൊത്തം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ഇവര്‍ക്ക് ഏത് നിയമം അനുസരിച്ചാണ് ലഭിച്ചതെന്നും ഡോ. ബിജു ചോദിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജുകുമാര്‍ ദാമോദരന്‍
‘ഷെയ്ന്‍ തെറ്റ് തിരുത്തി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കണം’; താരാധിപത്യത്തിന്റെ അപകടം ഓര്‍മ്മിപ്പിച്ച് വിനയന്‍
logo
The Cue
www.thecue.in