15-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളക്ക് തുടക്കമായി ; പ്രദർശിപ്പിക്കുന്നത് 44 രാജ്യങ്ങളിൽ നിന്നുള്ള 286 ചിത്രങ്ങൾ

15-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളക്ക് തുടക്കമായി ; പ്രദർശിപ്പിക്കുന്നത് 44 രാജ്യങ്ങളിൽ നിന്നുള്ള 286 ചിത്രങ്ങൾ
Published on

15മത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി വി ചന്ദ്രന്‍ മുഖ്യ അതിഥിയാകും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തും. പേര്‍ഷ്യന്‍ ഡോക്യുമെന്ററിയായ 'സെവന്‍ വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍' ആണ് ഉദ്ഘാടന ചിത്രം. ഓഗസ്റ്റ് 4 മുതൽ 9 വരെയാണ് മേള നടക്കുന്നത്.

പീഡനശ്രമത്തിനിടെ സ്വരക്ഷയ്ക്കായി അക്രമിയെ കൊല ചെയ്യേണ്ടി വന്ന ഇറാനിയന്‍ വനിത റെയ്ഹാന ജബ്ബാറിയുടെ കഥയാണ് 'സെവന്‍ വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍' എന്ന ഹ്രസ്വചിത്രം പറയുന്നത്. 44 രാജ്യങ്ങളില്‍ നിന്നായി 286 ചിത്രങ്ങളാണ് മേളയിൽ പ്രദർശനത്തിനെത്തുക. ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ഷോനെക് സെന്നിന്റെ 'ഓള്‍ ദാറ്റ് ബ്രീത്ത്സ്' ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ ബഹുമതികള്‍ നേടിയ 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിന് മേള വേദിയാകും.

ഫെസ്റ്റിവല്‍ കാറ്റലോഗ് ടി വി ചന്ദ്രന്‍, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ കാനു ബെഹ്‍ലിനും ഡെയ്‌ലി ബുള്ളറ്റിന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിനും, നടി കുക്കൂ പരമേശ്വരനും നല്‍കികൊണ്ടും പ്രകാശനം ചെയ്യും. കാനു ബെഹ്ൽ, ഷാജി എന്‍ കരുണ്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാൽ നടിയും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കുക്കു പരമേശ്വരന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് നന്ദിയും അര്‍പ്പിക്കും.

അനിമേഷന്‍, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഇന്റര്‍നാഷണല്‍ തുടങ്ങി 23 വിഭാഗങ്ങളിലാണ് ചിത്രങ്ങള്‍ പ്രദർശിപ്പിക്കുക. ഗോത്രവര്‍ഗ സംഘര്‍ഷം, സ്ത്രീപക്ഷ ചെറുത്തുനില്‍പ്പുകള്‍, പാര്‍ശ്വവല്‍കൃതരുടെ വിഹ്വലതകള്‍ എന്നീ വിഷയങ്ങളിലേക്കാണ് മേളയിലെ ചിത്രങ്ങൾ വിരല്‍ചൂണ്ടുന്നത്. കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളിലായി രാവിലെ 9 മണി മുതലാണ് പ്രദര്‍ശനം.

ആ​ദ്യ ദിനത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

കൈരളി

9:30 AM – മൈ നെയിം ഈസ് ചാരിറ്റി, സ്പ്ലിറ്റ് എൻഡ്‌സ്, ബാഗേജ് .

11.30 AM - ഓൾ ടുമോറോസ്‌ പാർട്ടീസ് , ദി സ്‌കൈ ഈസ് വെരി പ്രിറ്റി, ദി വോയിസ് ഓഫ് ദി ആർടിക്

2:45 PM – സിൽവർ ബേർഡ് ആൻഡ് റെയിൻബോ ഫിഷ്,

6:00 PM – ഉദ്‌ഘാടന യോഗം തുടർന്ന് സെവൻ

വിന്റേഴ്സ് ഇൻ ടെഹ്റാൻ പ്രദർശനം

നിള

9:00 AM – ദി ലെജൻഡ് ഓഫ് ദി ഗോൾഡ് ട്രെയിൻ, ദി മെൻസ് സൈലൻസ്‌, സ്ട്രെയിഞ്ച് വേൾഡ്,

സ്കോർപിയൻ അസെന്റ്, അൺറൈപ്പ്

11:00 AM – കാഠ്മണ്ഡു മൺസൂൺ, ലാസ്റ്റ് സൺ‌ഡേ, അനതർ ഡേയ്, യുവർ വേ മൈ വേ, എ നൈറ്റ് എക്സ്പാൻഡ്സ്

ഇൻ ടു ദി ഇൻഫിനിറ്റ്, ഡെസ്ടിനി

2:30 PM – മറിയം, യുറക് ലാവോയ് ബ്രദേഴ്സ് ഓഫ് ദി സീ

ശ്രീ

9:15 AM – മെൻ ഇൻ ബ്ലൂ, ടാസിയാൻ

11:15 AM – ഇവ, അന്ന ആൻഡ് ദി ഈജിപ്ഷ്യൻ ഡോക്ടർ, മർഡർ ടംഗ്,സിറാണ്ട ഫെയ്‌റ്റിസെയ്‌റ

2:45 PM – എ ഫ്ളയിം ഇൻ ഔവർ മിഡിസ്റ്റ്, ആഫ്റ്റർ മിഡ്നൈറ്റ്, ഓൺ ഹർ ഓൺ ഇനിഷ്യേറ്റീവ് , അപ്ലോസ്, കെമോനിറ്റോ: ദി ഫൈനൽ ഫാൾ, ദി ഫേസ് ഓഫ് ക്യാപ്ഗ്രാസ്

Related Stories

No stories found.
logo
The Cue
www.thecue.in