സിനിമക്കായി നിര്‍മ്മിച്ച വീടുകള്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കി സൂര്യ; 'റിയല്‍ ഹീറോ'യെന്ന് സോഷ്യല്‍ മീഡിയ

സിനിമക്കായി നിര്‍മ്മിച്ച വീടുകള്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കി സൂര്യ; 'റിയല്‍ ഹീറോ'യെന്ന് സോഷ്യല്‍ മീഡിയ
Published on

സിനിമക്കായി പണിത വീടുകള്‍ പൊളിച്ചുമാറ്റാതെ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കി നടന്‍ സൂര്യ. ബാലയുടെ സംവിധാനത്തില്‍ കടല്‍ പശ്ചാത്തലമായി ഒരുങ്ങുന്ന പുതിയ സിനിമക്കായി ഇട്ട സെറ്റാണ് പൊളിച്ചുകളയാതെ മത്സ്യതൊഴിലാളികള്‍ക്ക് തന്നെ നല്‍കിയത്.

ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മ്മാതാക്കള്‍ സൃഷ്ടിച്ചിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയായാല്‍ സെറ്റ് പൊളിച്ചു നീക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ഇതിനു പകരം സെറ്റില്‍ നിര്‍മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാനാണ് സൂര്യ തീരുമാനിച്ചത്.

വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ച സെറ്റാണ് താരം ആവശ്യക്കാര്‍ക്കായി നല്‍കിയത്. ഇതോടെ സൂര്യയുടെ നല്ല മനസിനെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തി. യഥാര്‍ഥ ഹീറോയെന്നാണ് സൂര്യയെ സോഷ്യല്‍മീഡിയ വിശേഷിപ്പിച്ചത്.

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ സൂര്യ നല്‍കുന്നുണ്ട്. സൂര്യ മാത്രമല്ല സഹോദരന്‍ കാര്‍ത്തിയും ഭാര്യ ജ്യോതികയും സംഘടനയുടെ സജീവപ്രവര്‍ത്തകരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in