സാരിയിലെ പാട്ടിൽ മനുഷ്യരില്ല, മുഴുവൻ ​ഗാനങ്ങളും എഐ ചെയ്തത്; എഐ സം​ഗീതം മാത്രമുള്ള ചാനൽ ആരംഭിച്ച് രാം ​ഗോപാൽ വർമ്മ

സാരിയിലെ പാട്ടിൽ മനുഷ്യരില്ല, മുഴുവൻ ​ഗാനങ്ങളും എഐ ചെയ്തത്; എഐ സം​ഗീതം മാത്രമുള്ള ചാനൽ ആരംഭിച്ച് രാം ​ഗോപാൽ വർമ്മ
Published on

സം​ഗീത നിർമ്മാണത്തിൽ മുഴുവനായും മനുഷ്യരെ ഒഴിവാക്കി പരീക്ഷണം നടത്തി സംവിധായകൻ രാം ​ഗോപാൽ വർമ്മ. സാരി എന്ന തന്റെ പുതിയ ചിത്രത്തിലാണ് രാം ​ഗോപാൽ വർമ്മ ഈ പരീക്ഷണവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസം​ഗീതവും ഉൾപ്പടെ മുഴുവനും കൈകാര്യം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. രാം ​ഗോപാൽ വർമ്മ തുടങ്ങി ആർജിവി- ഡെൻ എന്ന സം​ഗീത ചാനലിൽ മുഴുവൻ സം​ഗീതവും എഐ ചിട്ടപ്പെടുത്തിയതായിരിക്കും.

എഐ ആപ്പുകൾ ഉപയോ​ഗിച്ചുള്ള സം​ഗീതം മാത്രമുള്ള ആർജിവി-ഡെൻ ഞാനും എന്റെ പാർട്ടണർ രവി വർമ്മയും ചേർന്ന് തുടങ്ങുന്ന വിവരം അറിയിക്കട്ടെ. സാരി എന്ന പുതിയ ചിത്രത്തിൽ എഐയാണ് മ്യൂസിക്ക് ചെയ്തിട്ടുള്ളത്. മറ്റൊരർത്ഥത്തിൽ ഈ സിനിമയിലെ പാട്ടും പശ്ചാത്തല സം​ഗീതവും എല്ലാം എഐ ആണ്. രാം ​ഗോപാൽ വർമ്മ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. സം​ഗീതരം​ഗം താമസിക്കാതെ തന്നെ എഐ കീഴടക്കുമെന്നും സം​ഗീതം സാധാരണക്കാരിലേക്ക് എത്തുെന്നും അ​ദേഹം കൂട്ടിച്ചേർത്തു.

മലയാളിയായ ആരാധ്യ ദേവിയാണ് സാരിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവി വർമ്മ നിർമ്മിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. സത്യാ യാദുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു യുവാവ് സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുടെ അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രത്തിന്റെ ഇതിവൃത്തം. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. തനിക്ക് അയച്ചു കിട്ടിയ ഇൻസ്റ്റ​ഗ്രാം റീലിലൂടെയാണ് രാം​ ​ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തുന്നത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസിനെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in