'ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് അല്ല'; ഹിന്ദി സിനിമ അങ്ങനെ വിളിക്കുന്നത് ആദ്യം നിർത്തണമെന്ന് മണിരത്നം

'ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് അല്ല';  ഹിന്ദി സിനിമ അങ്ങനെ വിളിക്കുന്നത് ആദ്യം നിർത്തണമെന്ന് മണിരത്നം
Published on

ബോളിവുഡാണ് ഇന്ത്യന്‍ സിനിമ എന്ന തെറ്റിദ്ധാരണ ഉടൻ മാറണമെന്നു സംവിധായകൻ മണിരത്‌നം. അതിനു ആദ്യം ഹിന്ദി സിനിമ സ്വയം ബോളിവുഡ് എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയില്‍ നടന്ന സിഐഐ ദക്ഷിണ്‍ അവാര്‍ഡുമായി ബന്ധപ്പെട്ട എന്‍റര്‍ടെയ്മെന്‍റ് സമ്മിറ്റിലായിരുന്നു സംവിധായകന്റെ ഈ പ്രസ്താവന.

ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് നിര്‍ത്തിയാല്‍ തന്നെ മറ്റുള്ളവര്‍ ബോളിവുഡാണ് ഇന്ത്യന്‍ സിനിമ എന്ന് വിചാരിക്കുന്നത് നിര്‍ത്തും. ഞാന്‍ കോളിവുഡ്, ബോളിവുഡ് എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ല. എല്ലാം ചേര്‍ന്ന് ഇന്ത്യന്‍ സിനിമ എന്നുവേണം പറയാൻ എന്ന് മണിരത്‌നം അഭിപ്രായപ്പെട്ടു.

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് മണിരത്‌നത്തിന്റേതായി ഇനി പുറത്തിറാകാനുള്ള ചിത്രം. ചിത്രം ഏപ്രില്‍ ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ ഒന്നാം ഭാഗം കഴിഞ്ഞ സെപ്റ്റംബറില്‍ റിലീസ് ചെയ്തിരുന്നു. കാര്‍ത്തി, ജയം രവി, വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിരത്നവും ബി ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. എന്ന് സംവിധായകൻ മണിരത്‌നം

Related Stories

No stories found.
logo
The Cue
www.thecue.in