പൂനെയില്‍ ബീഫ് കിട്ടില്ല, കേരളത്തില്‍ അതുണ്ട്; അവിയല്‍ സിനിമയിലേക്ക് വിളിച്ചപ്പോഴുള്ള സന്തോഷത്തെക്കുറിച്ച് കേതകി

പൂനെയില്‍ ബീഫ് കിട്ടില്ല, കേരളത്തില്‍ അതുണ്ട്; അവിയല്‍ സിനിമയിലേക്ക് വിളിച്ചപ്പോഴുള്ള സന്തോഷത്തെക്കുറിച്ച് കേതകി
Published on

ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്ത അവിയല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ ഗോവ സ്വദേശിനി കേതകി നാരായണനാണ്. പൂനെയില്‍ ബീഫ് കിട്ടില്ലെന്നും അത് കേരളത്തില്‍ കിട്ടുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണെന്നും കേതകി പറയുന്നു. പോപ്പര്‍ സ്റ്റോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

ഞാന്‍ നേരത്തേയും കേരളത്തില്‍ വന്നിട്ടുണ്ട്. കേരളം എനിക്ക് ഇഷ്ടമാണ്. കേരളത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇവിടെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇവിടുത്തെ ഭക്ഷണം. ഞങ്ങള്‍ക്ക് പൂനെയില്‍ കിട്ടാത്തതും ഇവിടെ കിട്ടുന്നതുമായ ഭക്ഷണമാണ് പൊറോട്ടയും ബീഫും. കേരളത്തില്‍ എത്തിയ സമയം മുതല്‍ ഞാന്‍ തട്ടുകട അന്വേഷിക്കുകയായിരുന്നു, കേതകി പറയുന്നു.

മലയാളത്തില്‍ വീരം എന്ന ചിത്രം നേരത്തെ ചെയ്തിട്ടുണ്ട്. മറാഠിയിലും ഹിന്ദിയിലും ചില സിനിമകളും വെബ് സീരീസും ചെയ്തിട്ടുണ്ട്. ‘അവിയലി’ലേക്ക് എന്നെ വിളിക്കുന്നത് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മേഘയാണ്. അവിയല്‍ എന്നാണ് സിനിമയുടെ പേര് എന്ന് പറഞ്ഞപ്പോള്‍ ഫുഡ് മൂവി ആണോ എന്നാണ് ആദ്യം ചോദിച്ചത്. ഇവിടെ എത്തിയ ശേഷമാണ് കഥ മുഴുവനായി പറഞ്ഞത്. എന്നെ സംബന്ധിച്ച് കഥ എക്‌സൈറ്റിങ് ആയിരുന്നു.

സിനിമയില്‍ എത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആക്ടിങ് കോഴ്‌സ് ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും ആ സമയത്ത് സാധിച്ചിരുന്നില്ല. ജീവിതത്തില്‍ സിനിമ എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നു. അവിടെ എത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടായിരുന്നു, കേതകി പറയുന്നു.

കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഒരു സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ നമുക്ക് അത് മനസിലാകുമെന്നും കേതകി പറയുന്നു. ജോജുവിന്റെ മകളായി അനശ്വര രാജനാണ് ചിത്രത്തില്‍ എത്തുന്നത്. പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയ്ന്‍, സുബീഷ് സുധി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in