'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ മർഫി ദേവസി. ഒന്നാം ഭാഗം പ്രേക്ഷകർ നല്ല രീതിയിൽ ഏറ്റെടുക്കുകയാണെങ്കിൽ തീർച്ചയായും സിനിമാക്കൊരു രണ്ടാം ഭാഗമുണ്ടാകുമെന്നാണ് മർഫി ദേവസി പറഞ്ഞത്. നല്ല നിലാവുള്ള രാത്രിയിൽ കഥ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് വയലൻസ് ചിത്രീകരിക്കപ്പെട്ടത്. നല്ല നിലാവുള്ള രാത്രി ആദ്യ ഷോക്ക് ശേഷമാണ് പ്രതികരണം.
മദ്യപാന പശ്ചാത്തലത്തിലാണ് 'താനാരോ തന്നാരോ' എന്ന പാട്ട് വരുന്നത്. അത്തരമൊരു അന്തരീക്ഷത്തിൽ ഏറ്റവും കണക്ട് ചെയ്യാനാകുന്ന പാട്ട് എന്ന നിലക്കാണ് സിനിമയിൽ പാട്ട് പ്ലേസ് ചെയ്തിരിക്കുന്നത്. എൺപതുകളിലും പിന്നീടും ജനിച്ച പലതലമുറയിലുള്ളവർ ഈ പാട്ട് പാടുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടാകും. അതുകൊണ്ടു തന്നെയാണ് ഈ പാട്ട് തന്നെ മതിയെന്ന് തീരുമാനിച്ചത്.
ജൂൺ 30 ന് തിയറ്ററുകളിലെത്തിയ നല്ല വനിലാവുളള രാത്രി എന്ന ചിത്രത്തിൽ ബാബുരാജ്, ബിനു പപ്പു, ചെമ്പൻ വിനോദ് ജോസ്, ജിനു എന്നിവരാണ് പ്രധാന റോളുകളിൽ. ചിത്രത്തിൽ റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് വിൽ എന്റർടെയിൻമെന്റ്സാണ് വിതരണം. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് - രാജശേഖരൻ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ആർട്ട് - ത്യാഗു തവനൂർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, ചീഫ് അസ്സോസിയേറ്റ് - ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്ത്.