'അന്ന് അഭിനയം സീരിയസ് ആയി എടുത്തിരുന്നെങ്കിൽ അത് ബിസിനെസ്സിനെ കാര്യമായി ബാധിക്കുമായിരുന്നു' ; മാറി നിന്നത് ബോധപൂർവം എന്ന് എ വി അനൂപ്

'അന്ന് അഭിനയം സീരിയസ് ആയി എടുത്തിരുന്നെങ്കിൽ അത് ബിസിനെസ്സിനെ കാര്യമായി ബാധിക്കുമായിരുന്നു' ; മാറി നിന്നത് ബോധപൂർവം എന്ന് എ വി അനൂപ്
Published on

എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിർമിച്ച് നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു'. പല പ്രമുഖ സംവിധായകന്മാരും അന്നത്തെ കാലത്ത് തന്നെ സിനിമകളിൽ അഭിനയിക്കാൻ ക്ഷണിച്ചിരുന്നെന്നും എന്നാൽ അന്ന് സിനിമാഭിനയത്തിൽ നിന്ന് ബോധപൂർവം മാറി നിന്നതാണെന്ന് എ വി അനൂപ്. താൻ അന്ന് സിനിമാഭിനയം സീരിയസ് ആയി എടുത്തിരുന്നെങ്കിൽ അത് ബിസിനെസ്സിനെ കാര്യമായി ബാധിക്കുമായിരുന്നുവെന്നും എ വി അനൂപ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അന്ന് ടെക്നോളജിയും ഇത്ര വളർന്നിട്ടില്ല. ഇന്ന് താൻ സിനിമ ലൊക്കേഷനിൽ ഇരിക്കുമ്പോഴും ബിസിനെസ്സ് കാര്യങ്ങൾ എല്ലാം നടക്കും, ഓൺലൈൻ മീറ്റിങ് നടത്താം. വർക്ക് ഫ്രം ഹോം എന്ന് പറയും പോലെ വർക്ക് ഫ്രം ലൊക്കേഷനും പോസ്സിബിൾ ആണെന്നും എ വി അനൂപ് പറഞ്ഞു. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ബൈജു എഴുപുന്ന, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വ്വഹിക്കുന്നു. മനു ഗോപാല്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കെ ജയകുമാര്‍, സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിറ്റര്‍ വി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിജയ് ജി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍, കല ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ് ദിവ്യ ജോബി, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി, വാര്‍ത്താ പ്രചരണം ഹെയിന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, സൗണ്ട് ഡിസൈന്‍ ജിതേന്ദ്രന്‍, കോറിയോഗ്രഫി പ്രസന്ന മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രവി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഹരീഷ് മോഹന്‍, അലീഷ, ഷാഫി റഹ്‌മാന്‍, പോസ്റ്റര്‍ ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍.

Related Stories

No stories found.
logo
The Cue
www.thecue.in