'അവൻ ഇത്രയ്ക്ക് സഹികെട്ടവനാണെന്ന് ഞാനറിഞ്ഞോ': ആക്ഷൻ ചിത്രം 'ഇടിയൻ ചന്തു' ട്രെയ്ലർ

'അവൻ ഇത്രയ്ക്ക് സഹികെട്ടവനാണെന്ന് ഞാനറിഞ്ഞോ': ആക്ഷൻ ചിത്രം 'ഇടിയൻ ചന്തു' ട്രെയ്ലർ
Published on

ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന 'ഇടിയൻ ചന്തു'വിൻ്റെ ട്രെയ്ലർ പുറത്തുവിട്ടു. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളും പ്രമേയമാക്കി എത്തുന്ന ചിത്രം ഈ മാസം 19 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും . വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർറ്റൈനറാണ്. ചിത്രത്തിലെ നായകനായ ചന്ദുവിനെയും മറ്റു കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കലഹ പ്രിയനായ ചന്തുവും അവന്റെ ചുറ്റും രൂപപ്പെടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ എന്നതാണ് ട്രെയിലർ നൽകുന്ന സൂചന. 'ദി സ്റ്റുഡൻ്റ്സ് വാർ' എന്ന അടിക്കുറിപ്പോടെയാണ്‌ ഇടിയൻ ചന്തു എത്തുന്നത്. ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടുവളർന്ന ചന്തു, ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. ഇടിയൻ ചന്ദ്രന്‍റെ മകന് നാട്ടുകാർ അങ്ങനെ ഒരു വട്ടപ്പേരും ചാർത്തിക്കൊടുക്കുന്നു "ഇടിയൻ ചന്തു". ചന്തുവിന്‍റെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഓരോ ദിവസവും കൂടി വരികയും, ആ സ്വഭാവം തൽക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛന്‍റെ ജോലി വാങ്ങിച്ചെടുക്കാനായി വീടിനടുത്തുള്ള സ്കൂളിൽ ചന്തു പഠിക്കാൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രശസ്ത ആക്ഷൻ കൊറിയോ​ഗ്രാഫറായ പീറ്റർ ഹെയ്‌നാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് . ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നുണ്ട്. ഒപ്പം ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റർ: വി . സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

Related Stories

No stories found.
logo
The Cue
www.thecue.in