ഈ പുരസ്‌കാരം കൈയ്യിൽ വരാന്‍ 40 വര്‍ഷമെടുത്തു, ഇത് എനിക്ക് വേണ്ടി തന്നെ സമര്‍പ്പിക്കുന്നു: രേവതി

ഈ പുരസ്‌കാരം കൈയ്യിൽ വരാന്‍ 40 വര്‍ഷമെടുത്തു, ഇത് എനിക്ക് വേണ്ടി തന്നെ സമര്‍പ്പിക്കുന്നു: രേവതി
Published on

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തനിക്ക് വേണ്ടി തന്നെ സമര്‍പ്പിക്കുന്നുവെന്ന് നടി രേവതി. 52 -ാമത് ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു രേവതി. കേരളത്തില്‍ ജനിച്ച് വളര്‍ന്ന തന്റെ മാതാപിതാക്കളായിരിക്കും തനിക്ക് ഈ അവാര്‍ഡ് ലഭിച്ചതില്‍ ഏറ്റവും സന്തോഷിക്കുകയെന്നും നടി കൂട്ടിച്ചേര്‍ത്തു.

രേവതി പറഞ്ഞത്:

അവാര്‍ഡ് കസേരയില്‍ വെക്കാമെന്ന് പറഞ്ഞു. പക്ഷേ, എനിക്ക് കൈയ്യിൽ നിന്നും വിടാന്‍ തോന്നുന്നില്ല. ഈ അവാര്‍ഡ് എന്റെ കൈയ്യിൽവരാന്‍ നാല്‍പ്പതോളം വര്‍ഷങ്ങളെടുത്തു. പ്രേക്ഷകരുടെ സ്നേഹം ഒരുപാട് സിനിമകളിലൂടെ ഒരുപാട് നാളായി എനിക്ക് ലഭിക്കുന്നുണ്ട്. പക്ഷേ, ഈ അവാര്‍ഡ് ലഭിക്കാന്‍ ഇത്രയും വര്‍ഷങ്ങളെടുത്തു. ഇതില്‍ ഏറ്റവും സന്തോഷിക്കുന്ന ആള്‍ക്കാര്‍ എന്റെ അമ്മയും അച്ഛനും ആയിരിക്കും. അവര്‍ കേരളത്തില്‍ ജനിച്ച് വളര്‍ന്ന രണ്ടുപേരാണ്. മലങ്കാട്ടില്‍ കേളുണ്ണി ,ലളിത കേളുണ്ണി എന്ന് പേരുള്ള എന്റെ മാതാപിതാക്കളാണ് എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടി എന്നു പറഞ്ഞയുടനെഏറ്റവുമധികം ഏറ്റവുമധികംസന്തോഷിച്ചവര്‍. എന്റെ ഈ മുപ്പത്തിയൊന്‍പത് വര്‍ഷങ്ങളില്‍ ഞാന്‍ ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഈ അവാര്‍ഡ് ആര്‍ക്കാണ് സമര്‍പ്പിക്കുന്നതെന്ന് എന്നോട് ചോദിക്കുന്നുണ്ട്. ഞാന്‍ ഈ അവാര്‍ഡ് എനിക്ക് വേണ്ടി തന്നെ സമര്‍പ്പിക്കുന്നു. ഞാന്‍ ഇത് അര്‍ഹിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ജൂറി ചെയര്‍മാനോടും ചലച്ചിത്ര അക്കാഡമി ചെയര്‍മാനോടും മുഖ്യമന്ത്രിയോടും ഞാന്‍ നന്ദി പറയുന്നു. ഇവള്‍ എനിക്ക് പ്രിയപ്പെട്ടതാണ്.

ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് രേവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ഷെയിന്‍ നിഗം അവതരിപ്പിച്ച വിനു എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷമാണ് രേവതിയുടേത്.

Related Stories

No stories found.
logo
The Cue
www.thecue.in