'പത്ത് സിനിമകൾക്ക് ശേഷം LCU അവസാനിപ്പിക്കും' ; ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമില്ലെന്ന് ലോകേഷ് കനകരാജ്

'പത്ത് സിനിമകൾക്ക് ശേഷം LCU അവസാനിപ്പിക്കും' ; ഒരുപാട് സിനിമകൾ ചെയ്യണമെന്ന്  ആഗ്രഹമില്ലെന്ന് ലോകേഷ് കനകരാജ്
Published on

പത്ത് സിനിമകൾക്ക് ശേഷം LCU അവസാനിപ്പിക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ഇങ്ങനെ ഒരു യൂണിവേഴ്‌സ് സംഭവിച്ചതിനു കൂടെ വർക്ക് ചെയ്ത അഭിനേതാക്കൾ, നിർമാതാക്കൾക്കാണ് നന്ദി പറയേണ്ടത്. ഇത് ആദ്യമായി ട്രൈ ചെയ്യുന്നത് കൊണ്ട് ഒരുപാട് പേരുടെ കയ്യിൽ നിന്ന് NOC വാങ്ങേണ്ടതായി ഉണ്ട്. എല്ലാ നടന്മാർക്കും അവരുടേതായ ഒരു ഫാൻ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയിൽ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കണമെന്ന് ലോകേഷ് പറഞ്ഞു. എസ്.എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

ഒരു ശ്രമം എന്ന നിലയ്ക്കാണ് 'വിക്രം', 'കൈതി' സിനിമകളെ കണക്ട് ചെയ്തു ഒരു ക്രോസ്സ് ഓവർ ആയി കൊണ്ടുവന്നത്. പക്ഷെ അതിനു വലിയ വരവേൽപ്പാണ് ലഭിച്ചത്. ഒരുപാട് സിനിമകൾ ചെയ്യണം ഒരുപാട് നാൾ ഈ നിലയിൽ നിൽക്കണം എന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. ഒന്ന് ട്രൈ ചെയ്തു നോക്കണം എന്ന നിലയിലാണ്‌ ഞാൻ സിനിമക്കുള്ളിൽ വന്നതെന്നും ലോകേഷ് കൂട്ടിച്ചേർത്തു. ഇതിൽ ഒരു കണക്ട് ഉണ്ടായി എന്ന് മനസ്സിലാക്കിയപ്പോൾ അതൊരു തൊഴിൽ ആക്കി മാറ്റിയതാണെന്നും ലോകേഷ് പറഞ്ഞു.

ലിയോയിൽ വിജയ്ക്ക് ഇനി ഒരു പത്തു ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. വിജയ്‌ക്കൊപ്പം 3 വർഷത്തെ യാത്രയാണ് ഈ സിനിമ. ഈ വർഷങ്ങളിൽ തങ്ങൾ 4 - 5 നരേഷൻസ് നടത്തിയിരുന്നു. വിജയ് സർ നൽകിയ സ്പേസ് ഇല്ലെങ്കിൽ അത് സാധ്യമാകുമായിരുന്നില്ലെന്നും ലോകേഷ് പറഞ്ഞു.

ലിയോ ഒരു പക്കാ ആക്ഷന്‍ ചിത്രമായിരിക്കുമെന്നും കെെതി, വിക്രം എന്നി സിനിമകളെപോലെ ലിയോയും ലോകേഷ് കനകരാജ് യുണിവേഴ്സിൽ ഉൾപ്പെടുമോ ഇല്ലയോ എന്ന് പിന്നീട് അറിയിക്കുമെന്നും ലോകേഷ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ ആദ്യ ഗാനം വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 22ന് പുറത്തിറങ്ങും

Related Stories

No stories found.
logo
The Cue
www.thecue.in