തിരക്കഥ പുറത്തുകൊടുക്കില്ലെന്ന വാശിയില്ല, അടുത്ത സംവിധാനം പുതിയ രണ്ടുപേരുടെ തിരക്കഥയിലെന്ന് സച്ചി

തിരക്കഥ പുറത്തുകൊടുക്കില്ലെന്ന വാശിയില്ല, അടുത്ത സംവിധാനം പുതിയ രണ്ടുപേരുടെ തിരക്കഥയിലെന്ന് സച്ചി

തിരക്കഥ പുറത്തുകൊടുക്കില്ലെന്ന വാശിയില്ല, അടുത്ത സംവിധാനം പുതിയ രണ്ടുപേരുടെ തിരക്കഥയിലെന്ന് സച്ചി
Published on

തന്റെ തിരക്കഥകള്‍ താന്‍ മാത്രമേ സംവിധാനം ചെയ്യു എന്ന വാശി തനിക്കില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി. അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം തന്റെ തിരക്കഥയിലല്ല, മറ്റ് രണ്ടുപേരുടെ തിരക്കഥയിലാണ്. വേറെ ആര്‍ക്കും സ്‌ക്രിപ്റ്റില്ല, പുറത്തു കൊടുക്കുന്നത് നിര്‍ത്തി, എന്നുപറയുന്ന രീതികളൊന്നും തനിക്കില്ലെന്നും സച്ചി ദ ക്യൂ ഷോടൈമില്‍ പറഞ്ഞു.

തിരക്കഥ പുറത്തുകൊടുക്കില്ലെന്ന വാശിയില്ല, അടുത്ത സംവിധാനം പുതിയ രണ്ടുപേരുടെ തിരക്കഥയിലെന്ന് സച്ചി
മനസിലുണ്ടായിരുന്നത് കൊമേര്‍ഷ്യല്‍ സിനിമകളല്ല : സച്ചി അഭിമുഖം

സ്വന്തം തിരക്കഥ സ്വന്തമായി സംവിധാനം ചെയ്യും എന്ന വാശി എനിക്കില്ല. മാത്രമല്ല അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നത് എന്റെ സ്‌ക്രിപ്റ്റിലല്ല, വേറെ പുതിയ രണ്ടുപേരുടെ തിരക്കഥയിലാണ്. ഇനി സംവിധായകന്‍ മാത്രം, വേറെ ആര്‍ക്കും സ്‌ക്രിപ്റ്റില്ല, പുറത്തു കൊടുക്കുന്നത് നിര്‍ത്തി, എന്നുപറയുന്ന രീതികളൊന്നും നമുക്കില്ല. സിനിമ ഒരു കൂട്ടായ്മയാണ്. പരസ്പരമുളള കൊടുക്കള്‍ വാങ്ങലുകളാണ്. ഒരാളുടെ മാത്രം ക്രിയേറ്റിവിറ്റിയോ സ്‌പൊണ്ടേനിറ്റിയോ ഒന്നും സിനിമയ്ക്ക് അവകാശപ്പെടാന്‍ പറ്റില്ല, പ്രത്യേകിച്ച് മുഖ്യധാരാ സിനിമയ്ക്ക്.

സച്ചി

തിരക്കഥ പുറത്തുകൊടുക്കില്ലെന്ന വാശിയില്ല, അടുത്ത സംവിധാനം പുതിയ രണ്ടുപേരുടെ തിരക്കഥയിലെന്ന് സച്ചി
മമ്മൂക്കയുടെ തീരുമാനം ശരിയെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍ : സച്ചി അഭിമുഖം

അനാര്‍ക്കലിക്ക് ശേഷം താന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളുടെ ലൊക്കേഷനില്‍ സംവിധായകരെ ബുദ്ധിമുട്ടിക്കാന്‍ പോകാറില്ലെന്നും സച്ചി പറഞ്ഞു. ലൊക്കേഷനിലുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടേ ഇരിക്കും. നമ്മുടെ തിരക്കഥയില്‍ മറ്റ് സംവിധായകര്‍ കണ്‍സീവ് ചെയ്തിട്ടുളള ഒരു ഏരിയ ഉണ്ടാകും. അതിന് ഈ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ ഒരു തടസ്സമാകും. ആ സംവിധായകരെ അറിഞ്ഞോ അറിയാതെയോ ഒരു പ്രഷര്‍ പോയിന്റില്‍ നിര്‍ത്തുന്നത് ശരിയല്ലന്നും അതുകൊണ്ടാണ് ബോധപൂര്‍വ്വം മാറി നില്‍ക്കുന്നതെന്നും സച്ചി കൂട്ടിച്ചേര്‍ത്തു.

സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബിജുമേനോന്‍, പൃഥ്വിരാജ്, അനില്‍ നെടുമങ്ങാട്, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് അയ്യപ്പനും കോശിയും നിര്‍മ്മിച്ചിരിക്കുന്നത്. സുദീപ് ഇളമണ്‍ ക്യാമറയും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in