ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സൗബിന്റെ റോൾ എനിക്ക് മിസ്സ് ആയ കഥാപാത്രം; 2020ൽ അഭിനയത്തിൽ ഭാവിയില്ലെന്ന് കരുതിയിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസൻ

ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സൗബിന്റെ റോൾ എനിക്ക് മിസ്സ് ആയ കഥാപാത്രം; 2020ൽ അഭിനയത്തിൽ ഭാവിയില്ലെന്ന് കരുതിയിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസൻ
Published on

ലവ് ആക്ഷൻ ഡ്രാമയുടെ ഷൂട്ടിംഗ് നീണ്ടു പോയ കാരണം രണ്ട് വർഷത്തിനിടയിൽ ചെയ്യാൻ പറ്റാതെ പോയ നിരവധി നല്ല സിനിമകളുണ്ടായിരുന്നെന്ന് ധ്യാൻ ശ്രീനിവാസൻ. ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സൗബിന്റെ റോളെന്നു അത്തരത്തിൽ മിസ് ആയ കഥാപാത്രമാണ്. 2020 എത്തിയപ്പോഴേക്കും ആക്ടിങ് കരിയറിൽ ഇനിയൊരു ഭാവി ഇല്ലെന്നാണ് താൻ കരുതിയത്. കാരണം അതിന് മുന്നേ ചെയ്ത വച്ചത് അടി കപ്യാരെ കൂട്ടമണിയും കുഞ്ഞിരാമായണവും ഒക്കെ ഒരു ഗ്രൂപ്പിനുള്ളിൽ ചെയ്തതല്ലാതെ ഒറ്റക്ക് താൻ ചെയ്ത സിനിമകളൊന്നും ഇല്ലായിരുന്നെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് :

2019 ലാണ് ലവ് ആക്ഷൻ ഡ്രാമ റിലീസ് ചെയ്യുന്നത്. അതിന്റെ ഷൂട്ടിംഗ് നീണ്ടു പോയ രണ്ടു വർഷത്തിനിടയിൽ ചെയ്യാൻ പറ്റാതെ പോയ നല്ല സിനിമകളുണ്ട്. ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സൗബിന്റെ റോൾ അങ്ങനെ ചെയ്യാൻ പറ്റാതെ പോയൊരു കഥാപാത്രമാണ്. 2020 എത്തിയപ്പോഴേക്കും ഞാൻ കരുതിയത് ആക്ടിങ് കരിയറിൽ ഇനിയൊരു ഭാവി ഇല്ലെന്നാണ്. അടുത്തൊരു സിനിമ സംവിധാനം ചെയ്യാമെന്ന് ആലോചിക്കുമ്പോഴും ഒന്നിന്റെ ഹാങ്ങ് ഓവർ അപ്പോഴും മാറിയിരുന്നില്ല. കാരണം അത്രയും സമയം എടുത്തു, വലിയ സിനിമ ചെയ്യാൻ പോയി. വേണമെങ്കിൽ ഒരു കുഞ്ഞ് സിനിമയെടുത്ത് ടേക്ക് ഓഫ് ചെയ്ത് പോകാമായിരുന്നു പക്ഷെ ആദ്യം തന്നെ ഞാൻ കയ്യിലെടുത്തു വച്ചത് വലിയൊരു സിനിമ ആയിരുന്നു.

വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് ധ്യാൻ ശ്രീനിവാസന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വേണു എന്ന സിനിമാസംവിധായകനെയാണ് ചിത്രത്തിൽ ധ്യാൻ അവതരിപ്പിച്ചത്. ചിത്രത്തിലെ ധ്യാൻറെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in