'ഈ​ഗോയില്ലാതെ ഇടപെടാൻ പഠിപ്പിച്ചത് മമ്മൂട്ടി, ഓഫീസിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഒരേയൊരു കയ്യെഴുത്ത് മോഹൻലാലിന്റേത്'; വിജയ് സേതുപതി

'ഈ​ഗോയില്ലാതെ ഇടപെടാൻ പഠിപ്പിച്ചത് മമ്മൂട്ടി, ഓഫീസിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഒരേയൊരു കയ്യെഴുത്ത് മോഹൻലാലിന്റേത്'; വിജയ് സേതുപതി
Published on

ഒരു സീനിയർ എന്ന തരത്തിൽ ഈ​ഗോയില്ലാതെ പുതിയ ആർട്ടിസ്റ്റുകളെ അഭിനന്ദിക്കാൻ സാധിക്കുന്ന പെരുമാറ്റം മമ്മൂട്ടിയിൽ നിന്നാണ് താൻ പഠിച്ചതെന്ന് നടൻ വിജയ് സേതുപതി. എന്റെ ഒരു സീൻ മമ്മൂട്ടി സാർ എടുത്ത് ചെയ്യുന്നുണ്ടെങ്കിൽ എന്തോ ഒരുതരം ബഹുമാനം എനിക്ക് മേലെ വരുന്നില്ലേ? ഒരു ശതമാനം എങ്കിലും വരുന്നില്ലേ? ഇതെല്ലാം ഒരു ഉദാഹരണമാണ്. അടുത്തതായി വരുന്ന ആളോട് നിങ്ങൾ സീനിയറാണ് എന്ന ഒരു ഈ​ഗോയും കൂടാതെ നന്നായിട്ടുണ്ട് എന്ന് പറയുന്ന ഒരു പെരുമാറ്റമാണ് അത്. അദ്ദേഹം എന്റെ സീനിയറാണ്. അത് പോലും ഞാൻ പഠിക്കുകയാണ് എന്ന് വിജയ് സേതുപതി പറയുന്നു. തന്റെ ഓഫീസിൽ ആകെ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഒരേയൊരു കയ്യെഴുത്ത് മോഹൻലാൽ സാറിന്റേത് ആണെന്നും അദ്ദേഹത്തിനെ വലിയ ഇഷ്ടമാണ് തനിക്ക് എന്നും മഹാരാജയും പ്രസ്സമീറ്റിൽ വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതി:

മമ്മൂട്ടി സാർ അദ്ദേഹത്തിന്റെ ഒരു സിനിമയിൽ വിക്രം വേദയിലെ എന്നെപ്പോലെ സംസാരിച്ചില്ലേ? ഞാൻ അതിന്റെ ഫൂട്ടേജ് മാത്രമേ കണ്ടിട്ടുള്ളൂ. അദ്ദേഹം എത്ര വലിയ ഒരു ആക്ടർ ആണ്. ഞാൻ ഇന്നലെ വന്ന ഒരുവനാണ്. അദ്ദേഹം അത് യാതൊരു തരത്തിലുമുള്ള ഈ​ഗോ ഇല്ലാതെ ചെയ്യുമ്പോൾ ഞാനക്കെ എന്താണ് സാർ. അദ്ദേഹം ഇതൊക്കെ ഇപ്പോഴും പഠിക്കുകയാണ്. ഞാൻ ഇന്നലെ വന്നവനാണ്. മറ്റൊരു ഭാഷയിലുള്ള നടനാണ്. അവർ അതെല്ലാം ചെയ്യുമ്പോൾ ഇതൊന്നും നോക്കുന്നില്ലല്ലോ? എന്റെ ഒരു സീൻ മമ്മൂട്ടി സാർ എടുത്ത് ചെയ്യുന്നുണ്ടെങ്കിൽ എന്തോ ഒരു ബഹുമാനം എനിക്ക് മേലെ വരുന്നില്ലേ? ഒരു ശതമാനം എങ്കിലും വരുന്നില്ലേ? അദ്ദേഹം എന്റെ സീനിയറാണ്. അത് പോലും ഞാൻ പഠിക്കുകയാണ്. ഇതെല്ലാം ഒരു ഉദാഹരണമാണ്. അടുത്തതായി വരുന്ന ആളോട് നിങ്ങൾ സീനിയറാണ് എന്ന ഒരു ഈ​ഗോയും കൂടാതെ നന്നായിട്ടുണ്ട് എന്ന് പറയുന്ന ഒരു പെരുമാറ്റമാണ് അത്. എനിക്ക് മോഹൻലാൽ സാറിനെ ഒരുപാട് ഇഷ്ടമാണ്. മുംബെെയിൽ ഞാൻ താമസിച്ച ഹോട്ടലിൽ അദ്ദേഹം ഉണ്ട് എന്ന് പറഞ്ഞിട്ട് ഞാൻ പെർമിഷൻ ചോദിച്ച് അദ്ദേഹത്തെ കാണാൻ പോയി. എന്റെ ഓഫീസിൽ അദ്ദേഹത്തിന്റെ ഓട്ടോ​ഗ്രോഫ് വാങ്ങി ഞാൻ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. എന്റെ ഓഫീസിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഒരേ ഒരു കയ്യക്ഷരം അദ്ദേഹത്തിന്റേതാണ്.

മഹാരാജയ്ക്ക് കേരളത്തിലെ പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപ്പിനും വിജയ് സേതുപതി നന്ദി രേഖപ്പെടുത്തി. അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന മഹാരാജായുടെ രചനയും സംവിധാനവും നിതിലൻ സാമിനാഥനാണ് നിർവഹിച്ചത്. ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in