'ഒരു തവണ കൂടി ഞാൻ കൽക്കിക്ക് വേണ്ടി സെെൻ ചെയ്തിട്ടുണ്ട്'; കൽക്കിയുടെ രണ്ടാം ഭാ​ഗം തന്നെ കൗതുകപ്പെടുത്തിയിട്ടുണ്ട് എന്ന് കമൽ ഹാസൻ

'ഒരു തവണ കൂടി ഞാൻ കൽക്കിക്ക് വേണ്ടി സെെൻ ചെയ്തിട്ടുണ്ട്'; കൽക്കിയുടെ രണ്ടാം ഭാ​ഗം തന്നെ കൗതുകപ്പെടുത്തിയിട്ടുണ്ട് എന്ന് കമൽ ഹാസൻ
Published on

കൽക്കിയുടെ രണ്ടാം ഭാ​ഗം തന്നെ വളരെ കൗതുകപ്പെടുത്തിയിട്ടുണ്ട് എന്ന് നടൻ കമൽ ഹാസൻ. കൽക്കി ആദ്യ ഭാ​ഗത്തിൽ തന്റെ കഥാപാത്രം വളരെ ചെറുതാണ് എന്നും എന്നാൽ കൽക്കിയുടെ രണ്ടാം ഭാ​ഗത്തിലേക്ക് താന്‌‍ സെെൻ ചെയ്തിട്ടുണ്ട് എന്നും കമൽ ഹാസൻ പറയുന്നു. കൽക്കിക്ക് വേണ്ടി താൻ ജോലി ചെയ്ത സമയം വളരെ കുറവാണ് എന്നും പണത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താതെ ഒരു നല്ല സിനിമ ചെയ്യാനുള്ള തീരുമാനമെടുക്കുക എന്നത് വലിയ സന്തോഷം തരുമെന്നും അത്തരമൊരു ചിത്രമാണ് കൽക്കി എന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കമൽ ഹാസൻ പറഞ്ഞു.

കമൽ ഹാസൻ പറഞ്ഞത്:

എനിക്ക് ആ സിനിമയെക്കുറിച്ച് കൂടുതൽ പറയാൻ പറ്റില്ല. ട്രെയ്ലറിൽ‌ നിങ്ങൾ കണ്ടപോലെ കാത്തിരുന്നു കാണുക, ഒരു പുതിയ ലോകം വരുന്നുണ്ട്. ഒരു തവണ കൂടി ഞാൻ കൽക്കിക്ക് വേണ്ടി സെെൻ ചെയ്തിട്ടുണ്ട്. അതിന്റെ രണ്ടാമത്തെ പാർട്ടിന് വേണ്ടി. കാരണം ആദ്യ ഭാ​ഗത്തിൽ ഞാൻ വളരെ ചെറിയ ഒരു റോളാണ് ചെയ്യുന്നത്. എന്നാൽ അതിന്റെ അടുത്ത ഭാ​ഗം എന്നെ വളരെ കൗതുകപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അത് ചെയ്തത്. കൽക്കിക്ക് വേണ്ടി ഞാൻ വർക്ക് ചെയ്ത സമയം വളരെ കുറവാണ്. പക്ഷേ അവരുടെ ചിത്രത്തിലേക്ക് എന്നെ കോൺ‌ട്രാക്ടിൽ വയ്ക്കാനുള്ള അവരുടെ വിശ്വാസത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ഇത് പണത്തിന്റെ കാര്യമല്ല, നല്ലതോ ചീത്തയോ ആയ ഒരു തീരുമാനത്തിലൂടെ നമുക്ക് പണം സമ്പാദിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യാം. പക്ഷേ പണത്തിൻ്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താതെ ഒരു നല്ല തീരുമാനമെടുക്കുക എന്നത് വലിയ സന്തോഷം തരും. അത് കയ്യടികൾക്ക് തുല്യമാണ്. ഈ ചിത്രത്തിലെ എന്റെ പ്രസൻസിനെ ബഹുമാനിച്ചു കൊണ്ട് ആ സിനിമ തുടർന്ന് ചെയ്യാനാണ് വെെജയന്തി ഫിലിംസ് എനിക്ക് നൽകിയിരിക്കുന്നത്.

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത് അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കൽക്കി. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഹാഭാരതത്തിന് നാ​ഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലായാണ് കൽകിയെ അവതരിപ്പിച്ചിരിക്കുന്നത്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. ചിത്രത്തിൽ സുപ്രീം യാഷ്കിൻ എന്ന കഥാപാത്രമായാണ് കമൽ ഹാസൻ എത്തിയത്. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ് കമൽ ഹാസന്റെ അടുത്ത ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in