ഒരു സീന്‍ ചെയ്യുമ്പോള്‍ ആസ്വദിക്കാറുണ്ട് പക്ഷേ, അത് താന്‍ ഗംഭീരമാക്കിയെന്ന് തോന്നാറില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആക്ഷനും കട്ടിനും ഇയടില്‍ വളരെ സത്യസന്ധമായി വികാരങ്ങള്‍ വരാറുണ്ടെന്നും ,നമ്മള്‍ പൂര്‍ണ്ണമായും കഥാപാത്രമാകുന്ന അവസ്ഥ ഉണ്ടാകാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ഗലാട്ടാ പ്ലസിന് നടത്തിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ദുല്‍ഖര്‍ പറഞ്ഞത് :
'ഞാന്‍ എന്റെ അച്ഛന്റെ തിരക്കുകളില്‍ നിന്നൊക്കെ മാറി ചെന്നൈലാണ് വളര്‍ന്നത്. ലൈംലെറ്റില്‍ നിന്ന് മാറി നില്‍ക്കാാണ് എനിക്ക് തോന്നിയിരുന്നത്. പെട്ടെന്ന് എവിടെയെങ്കിലും ഞങ്ങള്‍ കുടുംബമായി ഒന്നിച്ച് പോകുമ്പോള്‍ എല്ലാരുടെയും ശ്രദ്ധയില്‍പ്പെടാറുണ്ട്. അജ്ഞാതമായിരിക്കുന്ന ഒരവസ്ഥ ഞാന്‍ ആസ്വദിക്കാറുണ്ട്. ഞാന്‍ സംസാരപ്രിയനായ ഒരാളല്ല, ഞാനൊരു നല്ല കേള്‍വിക്കാരനാണ്. എനിക്ക് ഒരുപാട് സുഹൃത്തുകളുണ്ട്. ഞാന്‍ അഭിനനയിക്കുന്നത് നന്നാകുന്നുണ്ടോ എന്നെനിക്ക് പറയാന്‍ പറ്റാറില്ല. സ്‌ക്രീനില്‍ എന്നെതന്നെ കാണുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. ഒരു സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്. ചില സീനുകള്‍ ചെയ്യുമ്പോള്‍ സന്തോഷവും തോന്നാറുണ്ട്. പക്ഷെ ഞാനത്് ഭയങ്കര ഗംഭീരമാക്കി എന്നൊന്നും എനിക്ക് തോന്നാറില്ല.
അത്തരത്തില്‍ വലിയ കോണ്‍ഫിഡന്‍സുള്ള അഭിനേതാക്കളെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ അതെന്റെ ഒരു ദൗര്‍ബല്യം ആയിരിക്കാം. ചില സീനുകള്‍ തിരക്കഥയില്‍ വായിക്കുമ്പോള്‍ തന്നെ ഇത് ഗംഭീരമാകും എന്ന തോന്നല്‍ ഉണ്ടാകാറുണ്ട്. അതൊരു വലിയ ഇമോഷണല്‍ സീന്‍് ആകണം എന്ന് ഒന്നും ഇല്ല. അഭിനേതാവെന്ന നിലയ്ക്ക് ആക്ഷനും കട്ടിനും ഇടയ്ക്ക് അങ്ങനെ വളരെ സത്യസന്ധമായി വികാരങ്ങള്‍ തോന്നും. അഭിനേതാവെന്ന നിലയ്ക്ക് എനിക്കുണ്ടായ വലിയ ഒരു കണ്ടുപിടുത്തമാണത്. ഞാനൊരു നല്ല അഭിനേതാവാകുമോ എന്ന എന്റെ ആധികള്‍ക്കപ്പുറത്തേയ്ക്ക് അഭിനയം ആസ്വദിക്കുന്ന നിമിഷങ്ങളുണ്ട്. നമ്മള്‍ നമ്മളെത്തന്നെ മറന്ന് കഥാപാത്രമാകുന്ന അവസ്ഥ.
ആര്‍ ബാല്‍ക്കി സംവിധാനം ചെയ്ത ചുപ്പാണ് അവസാനമായി തിയേറ്ററിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. കര്‍വാന്‍, സോയ ഫാക്ടര്‍ എന്നിവയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനാവുന്ന ബോളിവുഡ് ചിത്രമാണ് ചുപ്പ്. തെലുംഗ് ചിത്രമായ സീതാ രാമവും ദുല്‍ഖറിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ്.