‘എന്നെ ബഹിഷ്‌കരിക്കൂ ദേശവിരുദ്ധരേ’; മാധ്യമപ്രവര്‍ത്തകര്‍ സൗജന്യഭക്ഷണത്തിന് വരുന്നവരെന്ന് കങ്കണ

‘എന്നെ ബഹിഷ്‌കരിക്കൂ ദേശവിരുദ്ധരേ’; മാധ്യമപ്രവര്‍ത്തകര്‍ സൗജന്യഭക്ഷണത്തിന് വരുന്നവരെന്ന് കങ്കണ

Published on

പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹെ ക്യാ’യുടെ ഓഡിയോ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകനുമായുണ്ടായ വാക്കുതര്‍ക്ക വിവാദത്തില്‍ മാപ്പു പറയാനാവശ്യപ്പെട്ടതിന് മാധ്യമ പ്രവര്‍ത്തകരെ കളിയാക്കി കങ്കണ റണാവത്. സഹോദരി രംഗോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കങ്കണയുടെ കളിയാക്കല്‍.

വീഡിയോയില്‍ ആദ്യം മാധ്യമങ്ങള്‍ തന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും തന്റെ കരിയറിന്റെ വിജയത്തില്‍ ബാഗമായിട്ടുണ്ടെന്നും പറയുന്ന കങ്കണ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മറ്റൊരു വിഭാഗമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് വിമര്‍ശനമാരംഭിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തെയും, അഖണ്ഡതയുമെല്ലാം ആക്രമിക്കുന്ന ഇവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നു. ഭരണഘടനയില്‍ ഇവരെ നിയന്ത്രിക്കുന്ന തരത്തില്‍ ഒന്നുമില്ല. ലിബറലുകളെന്ന് വിളിക്കപ്പെടുന്ന ഇവര്‍ അപകടമാണെന്നും കങ്കണ വീഡിയോയില്‍ പറയുന്നു.

തര്‍ക്കമുണ്ടായ മാധ്യമപ്രവര്‍ത്തകന്‍ താന്‍ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയും ഗോവധത്തിനും മൃഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും നടത്തിയ കാമ്പയിനുകള്‍ മുന്‍പ് കളിയാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഉന്നയിക്കാന്‍ വ്യക്തമായ ഒരു കാര്യമുണ്ടായിരിക്കില്ല, വ്യക്തിപരമായി ആക്രമിക്കുകയാണ് ഇവര്‍ ചെയ്യുക. സൗജന്യ ഭക്ഷണം ലഭിക്കാനായിട്ടാണ് അവര്‍ വാര്‍ത്താ സമ്മേളനത്തിലെത്തുന്നത്. അയാളുടെ ചോദ്യത്തിന് ഞാന്‍ ഉത്തരം പറയാതിരുന്നതിന് കാരണം ദേശവിരുദ്ധരോട് എനിക്ക് സഹിഷ്ണുതയില്ലാത്തത് കൊണ്ടാണ്.

കങ്കണ റണാവത്

മാപ്പു പറഞ്ഞില്ലെങ്കില്‍ കങ്കണയെ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയെയും കങ്കണ കളിയാക്കുന്നു. തനിക്കെതിരെ നടപടിയെടുക്കാനായിട്ടുണ്ടായ കൂട്ടായ്മയ്ക്ക് അംഗീകാരം പോലുമില്ല. തന്നെ ബഹിഷ്‌കരിക്കുവെന്ന് വീഡിയോയില്‍ കളിയാക്കുന്ന കങ്കണ കൂട്ടായ്മയെ വിലക്കെടുക്കാന്‍ ലക്ഷങ്ങള്‍ ഒന്നും വേണ്ടെന്നും, 50-60 രൂപയ്ക്ക് പിന്നാലെ ഓടുന്നവരാണ് അവരെന്നും വീഡിയോയില്‍ അധിക്ഷേപിക്കുന്നു.

‘എന്നെ ബഹിഷ്‌കരിക്കൂ ദേശവിരുദ്ധരേ’; മാധ്യമപ്രവര്‍ത്തകര്‍ സൗജന്യഭക്ഷണത്തിന് വരുന്നവരെന്ന് കങ്കണ
വാക്കു തര്‍ക്ക വിവാദത്തില്‍ കങ്കണ റണാവതിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍; മാപ്പ് പറഞ്ഞ് ഏക്ത കപൂര്‍  

കങ്കണ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഇന്നലെ മാധ്യമ പ്രവര്‍ത്തകരുടെ പുതിയ കൂട്ടായ്മയായ എന്റര്‍ടെയ്മെന്റ് ജേര്‍ണലിസ്റ്റ് ഗില്‍ഡ് ഓഫ് ഇന്ത്യ കത്തു നല്‍കിയിരുന്നു. കങ്കണയുടെ പെരുമാറ്റം ചേരാത്തതായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാപ്പു പറയാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവായ ഏക്ത കപൂര്‍ മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ 'മണികര്‍ണിക: ദ ക്വീന്‍ ഓപ് ഝാന്‍സി' എന്ന ചിത്രത്തെക്കുറിച്ച് മോശമായി എഴുതി എന്നാരോപിച്ച് കങ്കണ മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിന്‍ റാവുവിനോട കങ്കണ തര്‍ക്കിക്കുകയായിരുന്നു. ആരോപണം റാവു നിഷേധിച്ചെങ്കിലും കങ്കണ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. നിര്‍മാതാവ് ഏക്താ കപൂറും ചിത്രത്തിലെ നായകനായ രാജ്കുമാര്‍ റാവുവും വേദിയിലിരിക്കുകയായിരുന്നു സംഭവം നടന്നത്.

‘എന്നെ ബഹിഷ്‌കരിക്കൂ ദേശവിരുദ്ധരേ’; മാധ്യമപ്രവര്‍ത്തകര്‍ സൗജന്യഭക്ഷണത്തിന് വരുന്നവരെന്ന് കങ്കണ
ടെക്‌സാസ് സ്വദേശിയെ സ്വന്തം നായ്ക്കള്‍ ആഹാരമാക്കി; 13 നായ്ക്കളെ പൊലീസ് വെടിവെച്ചുകൊന്നു

സംഭവത്തെ തുടര്‍ന്ന് ട്വിറ്ററില്‍ കങ്കണയ്ക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.മണികര്‍ണികയെയും കങ്കണയെയും കളിയാക്കിക്കൊണ്ടുള്ള ജസ്റ്റിന്‍ റാവുവിന്റെ ട്വിറ്റര്‍ പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിന് തൊട്ടു പിന്നാലെയാണ് എന്റര്‍ടെയ്മെന്റ് ജേര്‍ണലിസ്റ്റ് ഗില്‍ഡ് ഓഫ് ഇന്ത്യ എന്ന് സംഘടനയും രൂപം കൊണ്ടത്. ജൂലായ് 26നാണ് ചിത്രം റിലീസ് ചെയ്യുക.

logo
The Cue
www.thecue.in