'പതിനാല് വര്‍ഷത്തിനിടയിലുണ്ടായ മാറ്റങ്ങളെ മദനോത്സവും ഉള്‍ക്കൊണ്ടിട്ടുണ്ട്'; സംതൃപ്തി നല്‍കിയ സിനിമയെന്ന് ഇ സന്തോഷ് കുമാര്‍

'പതിനാല് വര്‍ഷത്തിനിടയിലുണ്ടായ മാറ്റങ്ങളെ മദനോത്സവും ഉള്‍ക്കൊണ്ടിട്ടുണ്ട്'; സംതൃപ്തി നല്‍കിയ സിനിമയെന്ന് ഇ സന്തോഷ് കുമാര്‍
Published on

ഇ സന്തോഷ് കുമാറിന്റെ തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയുന്ന ചിത്രമാണ് മദനോത്സവം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ കഥ ഇപ്പോള്‍ സിനിമയാകുമ്പോള്‍ അതിനിടയിലുണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും സമകാലിക രാഷ്ട്രീയം ചര്‍ച്ച ചെയ്യാനും കഴിഞ്ഞിട്ടുണ്ടെന്ന് ഇ സന്തോഷ് കുമാര്‍ പറഞ്ഞു. രണ്ടായിരത്തി ഒന്‍പതിലായിരുന്നു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ മൂന്നു ലക്കമായി പുറത്തുവരുന്നത്. ഈ പതിനാലു വര്‍ഷത്തിനിടയില്‍ കഥയുടെ ഫലിതസ്വഭാവത്തിനും രാഷ്ട്രീയത്തിലും ഒരുപാട് വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ മാറ്റങ്ങളെയെല്ലാം ഉള്‍ക്കൊള്ളാനും വളരെ വ്യതമായി രാഷ്ട്രീയത്തെ സമകാലികമാക്കാനും സിനിമ ശ്രമിച്ചിട്ടുണ്ട്. രതീഷ് തന്റെ തിരക്കഥയിലൂടെയും സുധീഷ് തന്റെ സംവിധാനമികവിലൂടെയും തനിക്ക് സംതൃപ്തി തന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ഇ സന്തോഷ് കുമാര്‍ പറഞ്ഞു.

ഈ കഥ സിനിമയാക്കണം എന്ന ആഗ്രഹത്തോടെ നിരവധി ആളുകള്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ചില പ്രൊഡക്ഷന്‍ ബുദ്ധിമുട്ടുകള്‍ കൊണ്ട് അത് നീണ്ടു പോയി. തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി എന്ത് തന്ത്രം ഉപയോഗിക്കാനും ഏതു രീതിയിലുമുള്ള അധികാരം ഉപയോഗിക്കാനും ശ്രമിക്കുന്ന തരത്തില്‍ നമ്മുടെ രാഷ്ട്രീയം തരം താഴ്ന്നിരിക്കുന്നു എന്ന് പറയാനാണ് പതിനാലു കൊല്ലം മുന്നേ ശ്രമിച്ചത്. എന്നാല്‍ ഇപ്പോഴും അതിന് മാറ്റമില്ലാതെ കൂടുതല്‍ ജീര്‍ണ്ണതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. ഒരു ഡാര്‍ക് ഹ്യൂമറിന്റെ അകമ്പടിയോടെ മനുഷ്യന്റെ നിസ്സഹായാവസ്ഥയെ പറഞ്ഞു പോകുന്ന സിനിമയാണ് മദനോത്സവം

ഇ സന്തോഷ് കുമാര്‍

സുരാജ് വെഞ്ഞാറമ്മൂടും ബാബു ആന്റണിയുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ അരപ്പിരിവരയന്‍ന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in