ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ഇല്ലായിരുന്നുവെങ്കില്‍ കൃഷ് ഉണ്ടാവില്ലായിരുന്നു : ഹൃത്വിക് റോഷന്‍

ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ഇല്ലായിരുന്നുവെങ്കില്‍ കൃഷ് ഉണ്ടാവില്ലായിരുന്നു : ഹൃത്വിക് റോഷന്‍
Published on

ലോര്‍ഡ് ഓഫ് ദി റിങ്സ് ഉണ്ടായിരുന്നില്ലെങ്കില്‍ തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കൃഷ് ഉണ്ടാവില്ലായിരുന്നുവെന്ന് നടന്‍ ഹൃത്വിക് റോഷന്‍. 2004ല്‍ അച്ഛനൊപ്പം ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് സിനിമകളെല്ലാം അടുപ്പിച്ച് കാണുകയുണ്ടായി. അതിഷ്ടപ്പെട്ട അച്ഛന്‍ എന്തുകൊണ്ട് നമുക്ക് ഇതുപോലെ ഒന്ന് ചെയ്ത് കൂടാ എന്ന് ചോദിച്ചു. ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അത് മുന്‍ ചിത്രമായ കോയി മില്‍ ഗയ അടിസ്ഥാനപ്പെടുത്തി ആയിക്കൂടെ എന്ന് തന്റെ അച്ഛന്‍ തന്നെ ചോദിച്ചുവെന്നും ഹൃത്വിക് പറഞ്ഞു. മുംബൈയില്‍ ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനല്‍ സീരീസായ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് റിംഗ്‌സ് ഓഫ് പവറിന്റെ പ്രീമിയറിനോട് അനുബന്ധിച്ച് നടത്തിയ പ്രസ്മീറ്റിലായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം.

ലോകമെമ്പാടും ആരാധകരുള്ള ജെ ആര്‍ ആര്‍ ടോള്‍ക്കിന്‍സിന്റെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരീസ് സെപ്തംബര്‍ 2നാണ് റിലീസ് ചെയ്യുന്നത്. സീരിസിന്റെ ഷോ റണ്ണറില്‍ ഒരാളായ ജെഡി പെയ്നിനോടൊപ്പം ടോള്‍ക്കിന്‍സിന്റെ ഇതിഹാസ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് അരാമയോ, ചാള്‍സ് എഡ്വാര്‍ഡ്സ്, നസാനിന്‍ ബൊനിയാദി, ലോയിഡ് ഒവന്‍സ്, സാറാ സ്വേങ്കോബാനി, മാക്സിം ബാല്‍ഡ്രി, മേഗന്‍ റിച്ചാര്‍ഡ്സ്, ടൈറോ മുഹാഫിദിന്‍, എമ ഹോര്‍വാത്, മാര്‍ക്കെല്ല കവേനാഗ് എന്നിവര്‍ പങ്കെടുത്തു. ഹൃത്വിക് റോഷനും തമന്നയും ചേര്‍ന്നായിരുന്നു താരങ്ങളെ പരിചയപ്പെടുത്തിയത്.

പണ്ട് 2004ല്‍ അച്ഛന്‍ ലോര്‍ഡ് ഓഫ് ദി റിങ്സ് പാര്‍ട്ട് വണ്‍ വച്ചിരുന്നു കണ്ടു, അവിടെ നിര്‍ത്താനായില്ല, രണ്ടാം ഭാഗം കണ്ടു, അവിടെയും നിര്‍ത്താനായില്ല, മൂന്നാം ഭാഗവും കണ്ടുകഴിഞ്ഞ് എന്നെ വിളിച്ച് എത്ര മഹത്തരമായ ആശയമാണ് ഇവര്‍ മനോഹരമായി പ്രാവര്‍ത്തികമാക്കിമാക്കിയിരിക്കുന്നത് എന്നും, എന്തുകൊണ്ട് നമുക്ക് ഇങ്ങനെ ഒന്ന് ചെയ്യ്തുകൂടാ എന്നും ചോദിച്ചു. ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ എന്തുകൊണ്ട് മുന്‍പ് പുറത്തിറങ്ങിയ ചിത്രമായ കോയി മില്‍ ഗയാ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചുകൂടായെന്നും അച്ഛന്‍ പറഞ്ഞിടത്താണ് കൃഷ് ജനിക്കുന്നത്. ലോര്‍ഡ് ഓഫ് ദി റിങ്സ് ഉണ്ടായിരുന്നില്ലെങ്കില്‍ കൃഷ് ഉണ്ടാവില്ലായിരുന്നു.

ഹൃത്വിക് റോഷന്‍

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ പുതിയ എപിസോഡുകള്‍ ലഭ്യമാകും. പീറ്റര്‍ ജാക്‌സന്റെ ലോര്‍ഡ് ഓഫ് ദി റിംഗ്സ് ട്രയോളജിക്ക് മുന്‍പുള്ള മിഡില്‍ ഏര്‍ത്തിന്റെ കഥയാണ് സീരീസ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in