വിക്രം വേദ ഹിന്ദിയില്‍ നിന്ന് ഹൃതിക് റോഷന്‍ പുറത്തേക്ക്, കാരണം

വിക്രം വേദ ഹിന്ദിയില്‍ നിന്ന് ഹൃതിക് റോഷന്‍ പുറത്തേക്ക്, കാരണം
Published on

വിക്രം വേദ ബോളിവുഡ് റീമേക്കില്‍ നിന്ന് ഹൃതിക് റോഷന്‍ പിന്‍മാറിയതായി റിപ്പോര്‍ട്ട്. ബോളിവുഡ് ഹംഗാമ, ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന അധോലോക നായകനെയാണ് ഹിന്ദി പതിപ്പില്‍ ഹൃതിക് അവതരിപ്പിക്കാനിരുന്നത്. കഥാപാത്രത്തിന്റെ സിനിമയിലെ സാന്നിധ്യം സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിലാണ് പിന്‍മാറ്റമെന്നാണ് വാര്‍ത്തകള്‍.

തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ റോളില്‍ ഹിന്ദിയില്‍ സെയ്ഫ് അലിഖാനാണ്. ഹൃതിക് നേരത്തെ തന്നെ ഏറ്റെടുത്തിരുന്ന ചില വമ്പന്‍ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് പിന്‍മാറ്റമെന്നും വാര്‍ത്തകളുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിക്രം വേദ റീമേക്ക് പ്രീ പ്രൊഡക്ഷനും ഷൂട്ടും നീളുകയായിരുന്നു. ഇതും പിന്‍മാറ്റത്തിന് കാരണമായി. തമിഴില്‍ വിക്രം വേദയൊരുക്കിയ ഗായത്രി പുഷ്‌കര്‍ ടീമാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത വാര്‍ ആണ് ഹൃതിക്കിന്റെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ടൈഗര്‍ ഷറോഫിനൊപ്പം ഹൃതിക് എത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായിരുന്നു. സിദ്ധാര്‍ത്ഥിനൊപ്പമാണ് ഹൃതിക്കിന്റെ അടുത്ത സിനിമയും. ദ നൈറ്റ് മാനേജര്‍ ഹിന്ദി റീമേക്കില്‍ നിന്ന് ഹൃതിക് റോഷന്‍ പിന്‍മാറിയതും അടുത്തിടെ വാര്‍ത്തയായിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് ചിത്രം ഫൈറ്റര്‍ പൂര്‍ത്തിയാക്കി ക്രിഷ് നാലാം ഭാഗത്തിലാണ് ഹൃതിക് ജോയിന്‍ ചെയ്യുക.

Related Stories

No stories found.
logo
The Cue
www.thecue.in