അന്ന് ഹിസ് ഹൈനസ് അബ്ദുള്ള പോലെ ഇന്ന് ഹൃദയം: ഓഡിയോ കാസറ്റിനെ കുറിച്ച് മോഹൻലാൽ

അന്ന് ഹിസ് ഹൈനസ് അബ്ദുള്ള പോലെ ഇന്ന് ഹൃദയം: ഓഡിയോ കാസറ്റിനെ കുറിച്ച് മോഹൻലാൽ
Published on

വിനീത് ശ്രീനിവാസൻ ഹൃദയത്തിന്റെ ട്രാക്ക് ലിസ്റ്റ് പുറത്ത് വിട്ടത് മുതൽ സിനിമയിലെ ഗാനങ്ങൾ കേൾക്കാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. 15 പാട്ടുകളാണ് സിനിമയിലുള്ളത്. കഴിഞ്ഞ കാലയളവിൽ ഏറ്റവുമധികം ഗാനങ്ങളുമായി വരുന്ന മലയാള സിനിമ കൂടിയാണ് ഹൃദയം. തിങ്കളാഴ്ച കൊച്ചിയിൽ ആയിരുന്നു ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച്. ചിത്രത്തിലെ അഭിനേതാക്കൾക്ക് പുറമെ മുഖ്യാതിഥിയായി മോഹൻലാലും ഓഡിയോ ലോഞ്ചിനുണ്ടായിരുന്നു.

ഹൃദയത്തിലെ പാട്ടുകളുടെ ഡിജിറ്റൽ റിലീസ് പുറമെ സിനിമയിലെ ഗാനങ്ങൾ ഓഡിയോ കാസറ്റായും പുറത്തിറങ്ങുന്നുണ്ട്. ടേപ്പ്റെക്കോർഡുകൾ പോലും പലരും മറന്നുപോയ ഈ കാലത്ത് സംഗീതത്തിന് വലിയ പ്രാധാന്യം നൽകുന്ന ഹൃദയത്തിലെ ഗാനങ്ങൾ ഓഡിയോ കാസറ്റായി പുറത്തു വരുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

"90-കളിൽ, സംഗീത വ്യവസായം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ഞങ്ങൾ ഹിസ് ഹൈനസ് അബ്ദുള്ള റിലീസ് ചെയ്തു. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയ സിനിമയായിരുന്നു അത്. ഇത് ധാരാളം ഓഡിയോ കാസറ്റുകൾ വിറ്റു പോകുവാൻ കാരണമായി. ആ പ്രവണത പിന്നീട് ഭരതം, കമലദളം തുടങ്ങിയ സിനിമകളിലും തുടർന്നു. ആ സിനിമകളിൽ എല്ലാം സംഗീതവും കഥയിൽ അവിഭാജ്യമായിരുന്നു". എന്ന് മോഹൻലാൽ ഓഡിയോ ലോഞ്ചിൽ പറഞ്ഞു.

"കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമ പുതിയ പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നിരുന്നാലും, ഹൃദയം സംഗീതത്തിന്റെ ആ യുഗത്തെ ഒരു പുതിയ ഭാവത്തിൽ തിരികെ കൊണ്ടുവരുന്നതിൽ എനിക്ക് സന്തോഷമുണ്ട്",എന്നും മോഹൻലാൽ പറഞ്ഞു.

ജനുവരി 21നാണ് ഹൃദയം തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

Related Stories

No stories found.
logo
The Cue
www.thecue.in