'ഹിന്ദു ദേവതയെ അപമാനിക്കുന്നു, ലൗ ജിഹാദ്'; അക്ഷയ്കുമാറിന്റെ 'ലക്ഷ്മി ബോംബി'നെതിരെ പരാതി നല്‍കുന്നുവെന്ന് ഹിന്ദുസേന

'ഹിന്ദു ദേവതയെ അപമാനിക്കുന്നു, ലൗ ജിഹാദ്'; അക്ഷയ്കുമാറിന്റെ 'ലക്ഷ്മി ബോംബി'നെതിരെ പരാതി നല്‍കുന്നുവെന്ന് ഹിന്ദുസേന
Published on

റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബിനെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 9ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യാനിരിക്കെയാണ് ബഹിഷ്‌കരണ ആഹ്വാനവുമായി ഹിന്ദു അനുകൂല സംഘടനകള്‍ രംഗത്തെത്തിയത്.

തമിഴ് ചിത്രം കാഞ്ചനയുടെ റിമേക്കാണ് ലക്ഷ്മി ബോംബ്. നരേന്ദ്രമോദി സര്‍ക്കാരുമായും സംഘപരിവാറുമായും അടുപ്പം പുലര്‍ത്തുന്ന ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

സിനിമയുടെ പേര് ഹിന്ദു ദേവതയെ അപമാനിക്കുന്നതാണെന്നും, ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു, ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ ഔദ്യോഗികമായി തന്നെ പരാതി നല്‍കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഹിന്ദു സേന.

ചിത്രത്തിന്റെ പേര് അവഹേളിക്കുന്നതും, കുറ്റകരവുമാണ്. പേരില്‍ ബോംബ് എന്ന് ചേര്‍ത്തിരിക്കുന്നത് ഹിന്ദു സമൂഹത്തെ പ്രോകോപിപ്പിക്കാനാണെന്നും ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത ആരോപിച്ചു. ഹിന്ദു ദേവതയായ ലക്ഷ്മിയെ കളിയാക്കയതിന് സിനിമയുടെ അണിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിനെ അഭിസംബോധന ചെയ്‌തെഴുതിയ കത്തില്‍ ഹിന്ദു സേന ആവശ്യപ്പെടുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷെയിംഓണ്‍യുഅക്ഷയ്കുമാര്‍, ബോയ്‌കോട്ട്‌ലക്ഷ്മിബോംബ് തുടങ്ങിയ ഹാഷ് ടാഗുകളുമായി ചിത്രത്തിനും അക്ഷയ് കുമാറിനുമെതിരെ സോഷ്യല്‍ മീഡിയയിലും വ്യപക പ്രചരണമാണ് നടക്കുന്നത്. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. സിനിമയിലെ നായകന്റെയും നായികയുടെയും പേര് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. അക്ഷയ് കുമാര്‍ കഥാപാത്രത്തിന്റെ പേര് ആസിഫെന്നും, നായികയായെത്തുന്ന കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്, ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രചരണം.

Related Stories

No stories found.
logo
The Cue
www.thecue.in