പ്രത്യേക രാഷ്ട്രീയ സാഹചര്യത്താല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ട: പു.ക.സ തന്നെ വിലക്കിയെന്ന് ഹരീഷ് പേരടി

പ്രത്യേക രാഷ്ട്രീയ സാഹചര്യത്താല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ട: പു.ക.സ തന്നെ വിലക്കിയെന്ന് ഹരീഷ് പേരടി
Published on

നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണ ചടങ്ങില്‍ നിന്ന് പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) തന്നെ വിലക്കിയെന്ന് നടന്‍ ഹരീഷ് പേരടി. ചടങ്ങ് ഉദ്ഘാടനം ചെയ്യാനിരുന്നത് ഹരീഷ് പേരടിയാണ്. പരിപാടിക്കായി കോഴിക്കോട്ടേക്ക് യാത്ര തിരച്ചതിന് ശേഷം സംഘാടകര്‍ വിളിച്ച് വരേണ്ടെന്ന് പറയുയായിരുന്നു എന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതെന്നാണ് സംഘാടകര്‍ പറഞ്ഞതെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു. ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍.

നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും. അതുകൊണ്ട് ഞാന്‍ മാറി നിന്നു. ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം. പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ.

'ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം'നാടകം-പെരുംകൊല്ലന്‍...

Related Stories

No stories found.
logo
The Cue
www.thecue.in