'അറം പറ്റുക' എന്ന കണ്ടുപിടുത്തം, ശുദ്ധ അസംബന്ധം, അന്ധവിശ്വാസം പ്രചരിപ്പിക്കൽ; ഹരീഷ് പേരടി

'അറം പറ്റുക' എന്ന കണ്ടുപിടുത്തം, ശുദ്ധ അസംബന്ധം, അന്ധവിശ്വാസം പ്രചരിപ്പിക്കൽ; ഹരീഷ് പേരടി
Published on

അനിൽ നെടുമങ്ങാടിന്റെ അവസാന ഫേസ്ബുക് പോസ്റ്റ് അദ്ദേഹത്തിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അതിലെ വാക്കുകളെ ചൊല്ലിയും, മരണത്തിൽ അന്ധവിശ്വാസം കലർത്തിയും ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നവരോട് നടൻ ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ,

‘ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളിൽ 'അറം പറ്റുക' എന്ന കണ്ടുപിടുത്തം നടത്തുന്നവർ അയാൾ ജീവിച്ചു തീർത്ത സത്യസന്ധമായ അയാളുടെ ജീവിതത്തോട് കാണിക്കുന്ന അവഹേളനമാണ്. ശുദ്ധ അസംബന്ധമാണ്. അന്ധവിശ്വാസം പ്രചരിപ്പിക്കലാണ്. അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നവരെയായിരിക്കും.’

സംവിധായകൻ സച്ചിയുടെ ജന്മദിനത്തോടനുബന്ധിച്ച് അനിൽ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ചർച്ചയ്ക്കു കാരണമായത്. തന്റെ മരണം വരെ ഫെയ്സ്ബുക്കിൽ കവർ ചിത്രമായി സച്ചിയുടെ ചിത്രം കിടക്കുമെന്നായിരുന്നു അനിലിന്റെ വാക്കുകൾ.

Related Stories

No stories found.
logo
The Cue
www.thecue.in