നാക്കുപിഴയെങ്കില്‍ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചാവണം; ഇടവേള ബാബുവിനോട് ഹരീഷ് പേരടി

നാക്കുപിഴയെങ്കില്‍ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചാവണം; ഇടവേള ബാബുവിനോട് ഹരീഷ് പേരടി
Published on

നടി ഭാവനയെക്കുറിച്ചുള്ള A.M.M.A ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശം നാക്കു പിഴയാണെങ്കില്‍ തിരുത്തേണ്ടത് സ്ത്രീത്വത്തോട് മാപ്പ് ചോദിച്ചാവണമെന്ന് നടന്‍ ഹരീഷ് പേരടി. ആര്‍ക്കും തെറ്റ് പറ്റാം. മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ പെണ്‍കുട്ടിക്കുണ്ടാക്കുന്ന വേദന മരവിച്ച മനസ്സുള്ളവര്‍ക്ക് മനസിലാകില്ല.

A.M.M.Aയില്‍ നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ ഹരീഷ് പേരടി അഭിനന്ദിച്ചു.നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ താന്‍ ഇന്ന് കണ്ടുവെന്നാണ് പാര്‍വതിയെക്കുറിച്ച് ഹരീഷ് പേരടി പറയുന്നത്. അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത ആളാണ് താനെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പേരടി വ്യക്തമാക്കുന്നു.

അമ്മയില്‍ അംഗമല്ലാത്തതിനാല്‍ ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവന ഉണ്ടാകില്ലെന്നായിരുന്നു ഇടവേള ബാബു പറഞ്ഞിരുന്നത്. മരിച്ചുപോയവരെ എങ്ങനെ തിരിച്ചു കൊണ്ടുവരുമെന്നും ബാബു ചോദിച്ചിരുന്നു. എന്നാല്‍ ട്വന്റി ട്വന്റിയിലെ ഭാവനയുടെ കഥാപാത്രം മരിച്ചിരുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ...അഭിവാദ്യങ്ങള്‍ ...മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു....തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്...എന്ന് അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി ...

Related Stories

No stories found.
logo
The Cue
www.thecue.in