'ആരൊക്കെ അക്രമിച്ചാലും അവസാന വിജയം സത്യം പറയുന്നവന്റേത്'; വിനയന് ആശംസകളുമായി ഹരീഷ് പേരടി

'ആരൊക്കെ അക്രമിച്ചാലും അവസാന വിജയം സത്യം പറയുന്നവന്റേത്'; വിനയന് ആശംസകളുമായി ഹരീഷ് പേരടി
Published on

സംവിധായകന്‍ വിനയനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. ആരൊക്കെ വളഞ്ഞിട്ട് ആക്രമിച്ചാലും അവസാന വിജയം ആത്മവിശ്വാസമുള്ളവന്റേതായിരിക്കുമെന്നാണ് വിനയനെ പ്രശംസിച്ചു കൊണ്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് നേടുന്ന സ്വീകരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിനയന് ആശംസകളറിയിച്ചത്

''ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതുമായിരിക്കും…വിനയന്‍സാര്‍ ആശംസകള്‍ '' എന്നാണ് ഹരീഷ് പേരാടിയുടെ പോസ്റ്റ്.

വലിയ ബഡ്ജറ്റില്‍ വിനയന്‍ സംവിധാനവും രചനയും നിര്‍വഹിച്ച സിനിമ ഓണത്തിന് തീയേറ്ററുകളില്‍ എത്തിയിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെന്ന നവോത്ഥാന നായകന്റെ ജീവിതകഥ പറഞ്ഞ സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഗോകുലം മൂവീസാനു സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കാരായി എത്തുന്നത് സിജു വില്‍സനാണ്. ഒപ്പം നായികയായി കയാദു ലോഹറും, മറ്റ് മുഖ്യ വേഷങ്ങളില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ എന്നിവരും അണിനിരക്കുന്നു.

സിനിമയുടെ ടെക്‌നിക്കല്‍ ക്രൂവും ഏറെ ശ്രദ്ധനേടിയിരുന്നു. തമിഴ് സിനിമ സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ആദ്യമായി സംഗീതമൊരുക്കുന്ന മലയാളസിനിമകൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in