അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ചേര്‍ത്തുപിടിക്കും, ലാലേട്ടന്‍ മനുഷ്യത്വത്തിലും വിസ്മയം: ഹരീഷ് പേരടി

അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ചേര്‍ത്തുപിടിക്കും, ലാലേട്ടന്‍ മനുഷ്യത്വത്തിലും വിസ്മയം: ഹരീഷ് പേരടി
Published on

അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാലും മാറ്റി നിര്‍ത്താതെ തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തു നിര്‍ത്തുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്ന് നടന്‍ ഹരീഷ് പേരടി. അഭിപ്രായ വ്യത്യാസം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന തിരിച്ചറിവ് മോഹന്‍ലാലിനുണ്ട്. അതിനാല്‍ മോഹന്‍ലാല്‍ അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും യഥാര്‍ത്ഥ വിസ്മയമാകുന്നു എന്നാണ് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പ്രിയദര്‍ശന്റെ ഓളവും തീരവും എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോള്‍ ഒരുമിച്ച് അഭിനയിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

എത്ര നമ്മള്‍ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു...അഭിനയത്തില്‍ മാത്രമല്ല..മനുഷ്യത്വത്തിലും...തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.

മലയാള സിനിമയെ സ്റ്റുഡിയോ ഫ്‌ളോറുകളില്‍ നിന്ന് ഔട്ട്‌ഡോറിലേക്ക് നയിച്ച ചിത്രമെന്ന് പേരുകേട്ട സിനിമയാണ് പി എന്‍ മേനോന്റെസംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും'. മലയാള സിനിമയിലെ 'റിയലിസ'ത്തിന് നാന്ദി കുറിച്ച ചിത്രമാണ് ഇത്. രചന എം ടി വാസുദേവന്‍ നായരുടേതായിരുന്നു. അഞ്ച് പതിറ്റാണ്ടിനിപ്പുറം ചിത്രത്തിന് ഒരു പുനരാഖ്യാനം ഉണ്ടാവുകയാണ്. പ്രിയദര്‍ശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഓളവും തീരവും ഒറിജിനലില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുരനാഖ്യാനത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആ യിരിക്കും. എംടി-പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ എന്ന കൗതുകമുണര്‍ത്തുന്ന കോമ്പിനേഷന്‍ കൂടിയാണ് ഇത്.

എംടി കഥകളുടെ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയാണ് ഇതില്‍ മറ്റൊന്ന്. ബിജു മേനോന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in