ഹനുമാൻകൈൻഡ് തോക്കെടുത്ത് സ്ക്രീനിൽ, ബീര എന്ന കഥാപാത്രമായി ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബിൽ'

ഹനുമാൻകൈൻഡ് തോക്കെടുത്ത് സ്ക്രീനിൽ, ബീര എന്ന കഥാപാത്രമായി ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബിൽ'
Published on

'ബിഗ് ഡോഗ്‌സ്' എന്ന ഒറ്റ റാപ്പ് സോങ്ങിലൂടെ ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ച ഹനുമാൻകൈൻഡ് എന്ന മലയാളി റാപ്പർ‌ ഇനി ബി​ഗ് സ്ക്രീനിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് ഹനുമാൻകൈൻഡ് സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ചിത്രത്തിൽ ബീര എന്ന കഥാപാത്രമായാണ് ഹനുമാൻകൈൻഡ് എത്തുന്നത്. സംവിധായകൻ ആഷിഖ് അബു തന്നെയാണ് തോക്ക് ചൂണ്ടി നിൽകുന്ന ഹനുമാൻകൈഡിന്റെ പോസ്റ്റർ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. റൈഫിൾ ക്ലബ്ബിൽ അനുരാ​ഗ് കശ്യപും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അനുരാ​ഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്.

ഹനുമാൻകൈൻഡ് തോക്കെടുത്ത് സ്ക്രീനിൽ, ബീര എന്ന കഥാപാത്രമായി ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബിൽ'
സീൻ മാറ്റി ഹനുമാൻകൈൻഡ്

ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഹനുമാൻകൈന്റിനെ കൂടാതെ ബേബി ജീൻ, സെന്ന ഹെഗ്ഡെ, നതേഷ് ഹെഗ്ഡെ, നവനി, റംസാന്‍ മുഹമ്മദ്‌, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത്‌ മുരളി, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലാന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍.പി നിസ തടുങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം മഷർ ഹംസ എന്നിവർ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വി സാജനാണ്. സുപ്രീം സുന്ദർ സംഘട്ടനവും റെക്സ് വിജയൻ സംഗീതവും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in