'കള്ളം ചൊല്ലും നാവോ പൊല്ലാപ്പാകുന്നേ..'; 'ഹല്ലേലൂയ' ​നുണക്കുഴിയിലെ ​ഗാനം

'കള്ളം ചൊല്ലും നാവോ പൊല്ലാപ്പാകുന്നേ..'; 'ഹല്ലേലൂയ' ​നുണക്കുഴിയിലെ ​ഗാനം
Published on

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ​പുതിയ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് ആയ "വണ്ടിനെ തേടും " എന്ന ​ഗാനം ആലപിച്ച രജത് പ്രകാശാണ് ചിത്രത്തിലെ ഹല്ലേലൂയ എന്ന ​ഗാനവും ആലപിച്ചിരിക്കുന്നത്. ഒപ്പം സാനു പി എസുമുണ്ട്. ജയ് ഉണ്ണിത്താനാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ചിത്രം ആഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തും.

ഒരു ഡാർക്ക് ഹ്യൂമർ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാർ ആണ്. ലയേഴ്സ് ഡേ ഔട്ട്‌ എന്ന ടാഗ് ലൈനോടു കൂടി എത്തുന്ന സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് സരി​ഗമയാണ്. ചിത്രത്തിൽ എബി സക്കറിയ എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് നുണക്കുഴിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെഡ് ടൈം സ്റ്റോറീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ആശിർവാദ് റിലീസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താൻ & വിഷ്ണു ശ്യാം,എഡിറ്റർ - വിനായക് വി എസ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് - അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് - ലിജു പ്രഭാഷകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ - ആശിർവാദ്,പി ആർ ഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ - യെല്ലോടൂത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in