'കബളിപ്പിച്ച് പരസ്യചിത്രം നിര്‍മ്മിച്ചു അന്യായമായി ലാഭമുണ്ടാക്കി'; അനുശ്രീക്കെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്

'കബളിപ്പിച്ച് പരസ്യചിത്രം നിര്‍മ്മിച്ചു അന്യായമായി ലാഭമുണ്ടാക്കി'; അനുശ്രീക്കെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്
Published on

നടി അനുശ്രീക്കെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഭരണസമിതിയെ വഞ്ചിഞ്ച് ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തി അന്യായമായി ലാഭമുണ്ടാക്കിയെന്നാണ് പരാതി. വഴിപാട് നടത്തുന്നതിനും ക്ഷേത്ര പരിസരം സാനിറ്റൈസ് ചെയ്യുന്നതിനുമായിരുന്നു അനുമതിയെടുത്തതെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വാദം.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്‌സ്‌ക് സെന്‍സ് കമ്പനിയിലെ ശുഭം ദുബെ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. നേച്ചര്‍ പ്രൊട്ടക്റ്റ് എന്ന ഉല്‍പ്പന്നം വഴിപാടായി നല്‍കാനും ജനുവരി 12 മുതല്‍ മൂന്ന് ദിവസം സാനിറ്റൈസ് ചെയ്യുന്നതിനുമായിരുന്നു അപേക്ഷ നല്‍കിയത്. ഈ അനുമതി ദുരുപയോഗം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. സാനിറ്റൈസേഷന്‍ പരസ്യചിത്രീകരണമാക്കി ലാഭമുണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നു.

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പരസ്യം പതിക്കാനുള്ള നീക്കം നേരത്തെ ഭരണസമതി തടഞ്ഞിരുന്നു. നേരത്തെ നല്‍കിയ അപേക്ഷയില്‍ ഇക്കാര്യവുമുണ്ടെന്നാണ് കമ്പനിയുടെ വാദം. അനുമതി നല്‍കുമ്പോള്‍ ചിത്രീകരണം പാടില്ലെന്ന് അറിയിച്ചിരുന്നില്ലെന്നും കമ്പനി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in