'കുഞ്ചാക്കോ ബോബനും സുരാജും ഒപ്പം സിംഹവും'; ചിരിപ്പിക്കാനൊരുങ്ങി ​ഗ്ർർർ നാളെ മുതൽ തിയറ്ററുകളിൽ

'കുഞ്ചാക്കോ ബോബനും സുരാജും ഒപ്പം സിംഹവും'; ചിരിപ്പിക്കാനൊരുങ്ങി ​ഗ്ർർർ നാളെ മുതൽ തിയറ്ററുകളിൽ
Published on

ജയ് കെ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ​ഗ്ർർർ നാളെ മുതൽ തിയറ്ററുകളിൽ. മദ്യപിച്ച് മൃ​ഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തു ചാടുന്നൊരാളും അയാളെ രക്ഷിക്കാനെത്തുന്ന സുരക്ഷാ ഉദ്ധ്യോ​ഗസ്ഥനും സിംഹത്തിന് മുന്നിൽ പെട്ടു പോകുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കോമഡി എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക്‌ മൈ ഷോ, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ബുക്ക് ചെയ്യാനാകും.

കുഞ്ചാക്കോ ബോബനും സുരാജിനും ഒപ്പം ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹമാണ് സിനിമയിലെ ദർശൻ എന്ന കഥാപാത്രമായി എത്തുന്നത്. സിംഹത്തിനൊപ്പമുള്ള രസകരമായ ലൊക്കേഷൻ വീഡിയോ മുമ്പ് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഓഗസ്റ്റ്‌ സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അനഘ, അലന്‍സിയര്‍, മഞ്ജു പിള്ള, രാജേഷ്‌ മാധവന്‍, ശ്രുതി രാമചന്ദ്രന്‍, ധനേഷ് ആനന്ദ്‌, രാകേഷ് ഉഷാര്‍, രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 'ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത്

Related Stories

No stories found.
logo
The Cue
www.thecue.in