ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് അർഹനായ അന്തരിച്ച നടൻ ചാഡ്‍വിക് ബോസ്മാന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ടൈലർ സിമോനാണ് പുരസ്‌കാര നേട്ടത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചത്. അവാർഡ് നേട്ടത്തിൽ ദൈവത്തിനോടും മാതാപിതാക്കളോടും, പൂർവികരോടും അദ്ദേഹം നന്ദി പറയുമെന്നും സിമോൺ പറഞ്ഞു. കരച്ചിൽ അടക്കി പിടിച്ച് വൈകാരികമായിട്ടായിരുന്നു സിമോൺ അവാർഡിന് നന്ദി പറഞ്ഞത്. നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത 'ബ്ലാക്ക് ബോട്ടം' എന്ന സിനിമയ്ക്കാണ് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം അദ്ദേഹം നേടിയത് .
അദ്ദേഹം ദൈവത്തിന് നന്ദി പറയും, മാതാപിതാക്കളോട് നന്ദി പറയും, പൂവികർ ചെയ്ത മാർഗ്ഗനിർദേശങ്ങൾക്കും ത്യാഗങ്ങൾക്കും നന്ദി പറയും, അദ്ദേഹം മനോഹരങ്ങളായ കാര്യങ്ങളായിരിക്കും പറയുന്നത്, നിങ്ങൾക്ക് കഴിയുമെന്ന് നിങ്ങളോടു പറയുന്ന നിങ്ങളുടെ ആ ചെറിയ ശബ്ദത്തിന് അദ്ദേഹം പ്രചോദനം പകരും. നിങ്ങളെ മുന്നോട്ടു പോകുവാൻ പ്രേരിപ്പിക്കും, ഇത് ചരിത്രപരമായ നിമിഷമാണ്, ആ നിമിഷം നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിലേയ്ക്ക് നിങ്ങൾ എത്തിച്ചിരിക്കും, അദ്ദേഹം ജോർജ് സി വുൾഫിനും, ഡെൻസിൽ വാഷിങ്‌ടണിനും, നെറ്ഫ്ലിക്സിലെ ആളുകൾക്കും, വയോള ഡേവിസിനും നന്ദി പറയും.
ടൈലർ സിമോൺ
2016 യിൽ അർബുദ ബാധിതനായാണ് അദ്ദേഹം അന്തരിക്കുന്നത്. അര്‍ബുദബാധയെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം . അന്തരിക്കുമ്പോൾ വെറും 43 വയസ്സായിരുന്നു അദ്ദേഹത്തിന്. കുടലിലെ അര്‍ബുദബാധയെ തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു.
2016ല്‍ സ്‌റ്റേജ് മൂന്നിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തില്‍ രോഗം കണ്ടു പിടിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് നാലാം സ്‌റ്റേജില്‍ എത്തിയതോടെയായിരുന്നു അന്ത്യം. മാര്‍ഷല്‍, ഡാ 5 ബ്ലഡ്‌സ്, മാ റെയ്‌നിസ് ബ്ലാക്ക് ബോട്ടം തുടങ്ങിയ ചിത്രങ്ങള്‍ കാന്‍സര്‍ ബാധിതനായിരിക്കെയാണ് അദ്ദേഹം അഭിനയിച്ചത് . തുടര്‍ച്ചയായി സര്‍ജറികള്‍ക്കും കീമോ തെറാപ്പിക്കും ഇടയിലാണ് ഇദ്ദേഹം സിനിമകളില്‍ അഭിനയിച്ചത്. ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്വിക്കിന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയത്.