'ജയിലറിന് ശേഷം ജവാനുമായി ഗോകുലം മൂവീസ്' ; കേരള വിതരണാവകാശം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

'ജയിലറിന് ശേഷം ജവാനുമായി ഗോകുലം മൂവീസ്' ; കേരള വിതരണാവകാശം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
Published on

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാന്റെ കേരളത്തിലെയും തമിഴ് നാട്ടിലെയും വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലന്റെ കീഴിലുള്ള ഗോകുലം മൂവീസ്. റെക്കോർഡ് തുകയ്ക്കാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസും കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസുമാണ് ജവാൻറെ ഡിസ്ട്രിബ്യൂഷന്‍ പാർട്നർസ്. ചിത്രം സെപ്റ്റംബർ 7ന് തിയറ്ററുകളിലെത്തും.

നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും.

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യുഷൻ രംഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജവാൻ തമിഴ്‌നാട്ടിൽ കൂടി വിതരണം ചെയ്യുന്നത്. തമിഴ്‌നാട്ടിൽ കൂടി വ്യാപിപ്പിക്കുമ്പോൾ നല്ലൊരു പെർഫെക്‌ട്‌ ചിത്രത്തോടെ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ജവാനിലൂടെ തമിഴ്‌നാട്ടിൽ കൂടി ശ്രീ ഗോകുലം മൂവീസ് തുടക്കം കുറിക്കുകയാണെന്നും ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു.

രജനികാന്ത് നായകനായ ജയിലറിന്റെയും കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ഗോകുലം മൂവീസ് ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന സിനിമ ആറ് കോടിക്കടുത്താണ് കേരളത്തില്‍ നിന്ന് റിലീസ് ദിവസത്തില്‍ നേടിയത്. റിലീസ് ഡേയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കി കഴിഞ്ഞു. വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയതും ഗോകുലം മൂവീസ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in