ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിം​ഗ് കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി ​'ഗോട്ട്', ബോക്സ് ഓഫീസിൽ കമൽ ഹാസനെ മറികടന്ന് വിജയ്

ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിം​ഗ് കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി ​'ഗോട്ട്', ബോക്സ് ഓഫീസിൽ കമൽ ഹാസനെ മറികടന്ന് വിജയ്
Published on

ഈ വർഷത്തെ ഏറ്റവും കൂടുതൽ ഓപ്പണിം​ഗ് കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി വിജയ്യുടെ 'ദ ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി പുറത്തെത്തിയ ചിത്രം ആദ്യം ദിനം കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 43 കോടി രൂപയാണ് എന്നാണ് വിലയിരുത്തൽ. കമൽ ഹാസൻ ചിത്രമായ ഇന്ത്യൻ 2 വിന്റെ ഓപ്പണിം​ഗ് കളക്ഷനെയാണ് ഇതോടെ ​ഗോട്ട് മറികടന്നത്. അതേസമയം വിജയുടെ മുമ്പത്തെ ചിത്രമായ ലിയോയുടെ റെക്കോർഡിനെ മറികടക്കാൻ ​ഗോട്ടിന് സാധിച്ചിട്ടില്ല, 63 കോടി രൂപയായിരുന്നു ലിയോയുടെ ആദ്യ ദിന ഓപ്പണിം​ഗ് കളക്ഷൻ.

ചൈന്നെയിലെ 1003 ഷോകളിലും 99 ശതമാനം ഒക്യൂപെൻസി ചിത്രം നേടിയെന്നാണ് നിരവധി ഫിലിം ട്രോക്കേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ എത്ര നേടി എന്നതിന്റെ കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. ഒപ്പം കേരള ബോക്സ് ഓഫീസിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 4.89 കോടി രൂപയാണ് ​ഗോട്ട് നേടിയത് എന്ന് ഫിലിമി ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു.

വിജയ്യെ നായകനാക്കി വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'ദ ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ആക്ഷൻ മൂഡിലെത്തുന്ന ചിത്രത്തിൽ മഹിമ ചൗധരിയാണ് നായിക. ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'.

മങ്കാത്ത, ഗോവ , സരോജ, ചെന്നൈ 600028, മാനാട് എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in