‘ഇല്ലാത്ത അസിസ്റ്റന്റിന്റെ വ്യാജസന്ദേശങ്ങള്‍’; തട്ടിപ്പ് തുറന്നുകാട്ടി ജൂഡ് ആന്റണിയും അപര്‍ണ ബാലമുരളിയും

‘ഇല്ലാത്ത അസിസ്റ്റന്റിന്റെ വ്യാജസന്ദേശങ്ങള്‍’; തട്ടിപ്പ് തുറന്നുകാട്ടി ജൂഡ് ആന്റണിയും അപര്‍ണ ബാലമുരളിയും

Published on

സംവിധായകന്‍ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റാണെന്ന് പറഞ്ഞ് വ്യാജ സന്ദേശമയച്ചയാളുടെ തട്ടിപ്പ് തുറന്നു കാട്ടി നടി അപര്‍ണ ബാലമുരളിയും ജൂഡും. സംവിധാന സഹായിയാണെന്ന് പറഞ്ഞ് അപര്‍ണയുടെ നമ്പര്‍ ആവശ്യപ്പെട്ട് സന്ദേശമയച്ച പ്രൊഫൈലിലെ തട്ടിപ്പാണ് ഇരുവരും ചേര്‍ന്ന് കൈയ്യോടെ പിടികൂടിയത്.

ബാബു ജോസഫ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ജൂഡിന്റെ സംവിധാന സഹായിയാണെന്ന് അറിയിച്ചുകൊണ്ട് അപര്‍ണയ്ക്ക് സന്ദേശമയച്ചത്. പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കാനായി നമ്പര്‍ വേണമെന്നും അമ്മ സംഘടനയില്‍ അന്വേഷിച്ചപ്പോള്‍ അതില്‍ അംഗമല്ലെന്നാണ് മറുപടി ലഭിച്ചതെന്നും അതിനാല്‍ ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യൂവെന്നും സന്ദേശത്തില്‍ പറഞ്ഞു. മറ്റ് കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കാമെന്നും അറിയിച്ചു.

തനിക്ക് ലഭിച്ച സന്ദേശത്തില്‍ കൃത്യത വരുത്താനായി അപര്‍ണ ജൂഡിനെ സമീപിച്ചപ്പോഴായിരുന്നു വ്യാജ സന്ദേശമാണെന്ന് മനസിലായത്. തുടര്‍ന്നാണ് ജൂഡ് തന്നെ സംഭവം പുറത്തുവിട്ടത്. ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചാണ് ജൂഡ് തട്ടിപ്പ് പൊളിച്ചത്. തന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന ഒരു കള്ളന്‍ ഇറങ്ങിയിട്ടുണ്ടെന്നും തനിക്കിങ്ങനെ ഒരു സംവിധാന സഹായിയില്ലെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ തന്നെ നേരിട്ട് അറിയിക്കണമെന്നും ജൂഡ് ആവശ്യപ്പെട്ടു.

logo
The Cue
www.thecue.in