വീടുകളില്‍ വെള്ളം കയറി, രക്ഷപ്പെട്ടത് അഗ്നിരക്ഷാസേനയുടെ ബോട്ടില്‍, മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് മല്ലിക സുകുമാരന്‍

വീടുകളില്‍ വെള്ളം കയറി, രക്ഷപ്പെട്ടത് അഗ്നിരക്ഷാസേനയുടെ ബോട്ടില്‍, മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് മല്ലിക സുകുമാരന്‍
Published on

കനത്തമഴയെ തുടര്‍ന്ന് കരമനയാര്‍ കരകവിഞ്ഞതിനെ തുര്‍ന്ന് നടി മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറി. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് മല്ലിക സുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ അഗ്നിരക്ഷാ സേന എത്തി ബോട്ടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കവടിയാര്‍ ജവാഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് മല്ലിക മാറിയത്. കഴിഞ്ഞ കാലവര്‍ഷവും മല്ലികയുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. ശക്തമായ മഴയ്ക്ക് പിന്നാലെ അരുവിക്കര ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് വെള്ളം ഉയര്‍ന്നത്. അഗ്നിരക്ഷാസേനയുടെ റബ്ബര്‍ ബോട്ട് കൊണ്ടുവന്നാണ് വീടുകളിലുള്ളവരെ മാറ്റിയത്.

മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടാകുന്നത്. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്നു വര്‍ഷമായി നടപടി ഉണ്ടായിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in