മനുസ്മൃതിയെ കുറിച്ചുള്ള ചോദ്യം വിവാദമായി; അമിതാഭ് ബച്ചനെതിരെ എഫ്.ഐ.ആര്‍

മനുസ്മൃതിയെ കുറിച്ചുള്ള ചോദ്യം വിവാദമായി; അമിതാഭ് ബച്ചനെതിരെ എഫ്.ഐ.ആര്‍
Published on

നടന്‍ അമിതാഭ് ബച്ചനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ലഖ്‌നൗ പൊലീസ്. അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന കോന്‍ ബനേഗാ കരോട്പതിയിലെ ചോദ്യമാണ് വിവാദമായത്. പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.

ആക്ടിവിസ്റ്റ് ബെസ്‌വാദ വില്‍സണ്‍, നടന്‍ അനൂപ് സോനി എന്നിവര്‍ പങ്കെടുത്ത് എപ്പിസോഡിലായിരുന്നു അമിതാഭ് ബച്ചന്‍ വിവാദത്തിന് കാരണമായ ചോദ്യം ചോദിച്ചത്. മനുസ്മൃതിയുമായി ബന്ധപ്പെട്ടതായിരുന്നു ചോദ്യം.

1927 ഡിസംബര്‍ 25ന് ഡോ.ബി.ആര്‍.ആംബേദ്കറും അനുയായികളും ചേര്‍ന്ന് അഗ്നിക്കിരയാക്കിയ വേദപുസ്തകം ഏതാണെന്ന ചോദ്യത്തിന്, വിഷ്ണു പുരാണം, ഭഗവത്ഗീത, റിഗ്‌ദേവ്, മനുസ്മൃതി എന്നീ ഓപ്ഷനുകളും നല്‍കിയിരുന്നു. ചോദ്യത്തിന് ഉത്തരം നല്‍കിയ ശേഷം അമിതാഭ് ബച്ചന്‍ നടത്തിയ പരാമര്‍ശവും വിമര്‍ശനത്തിന് കാരണമായി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടന്‍ ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തി എന്ന ആരോപണവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇടതുപക്ഷ പ്രചാരണമാണ് ഷോയില്‍ അമിതാഭ് നടത്തിയതെന്നും ആരോപണമുണ്ട്.

FIR registered against Amitabh Bachchan

Related Stories

No stories found.
logo
The Cue
www.thecue.in